കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Wednesday, October 27, 2021 12:14 AM IST
കു​വൈ​റ്റ് സി​റ്റി : ദേ​ശീ​യ അ​സം​ബ്ലി​യു​ടെ പ​തി​നാ​റാം നി​യ​മ​നി​ർ​മ്മാ​ണ കാ​ല​യ​ള​വി​ന്‍റെ ര​ണ്ടാ​മ​ത് സെ​ഷ​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ​ബാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യ​മ​നി​ർ​മാ​ണ എ​ക്സി​ക്യൂ​ട്ടീ​വ് അ​ധി​കാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ പ​രി​ഷ്കാ​ര​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ ആ​ഹ്വാ​നം ചെ​യ്ത അ​മീ​ർ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞു.

നേ​ര​ത്തെ പാ​ർ​ല​മെ​ന്‍റ് ആ​ദ്യ സെ​ഷ​നി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​സ​ഹ​ക​ര​ണം മൂ​ലം സ​മ്മേ​ള​നം നി​ര​വ​ധി ത​വ​ണ മു​ട​ങ്ങി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള​തി​നാ​ൽ സ​ർ​ക്കാ​രു​മാ​യി നി​ര​ന്ത​ര സം​ഘ​ട്ട​ന​ത്തി​ലാ​ണെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റ് അ​മീ​ർ മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തി​യ നാ​ഷ​ന​ൽ ഡ​യ​ലോ​ഗ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും മ​ന്ത്രി​സ​ഭ​യും ത​മ്മി​ലു​ള്ള ബ​ന്ധം ന​ന്നാ​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

സ​ലിം കോ​ട്ട​യി​ൽ