സൗ​ദി നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലെ ന​വീ​ക​രി​ച്ച അ​ത്യാ​ഹി​ത​വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 28, 2021 12:12 AM IST
മ​ക്ക: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന് കീ​ഴി​ൽ മ​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൗ​ദി നാ​ഷ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലെ ന​വീ​ക​രി​ച്ച അ​ത്യാ​ഹി​ത​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ഗ്രൂ​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജെം​ഷി​ത് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ന് അ​ത്യാ​ഹി​ത വി​ഭാ​ഗം വ​ഹി​ക്കു​ന്ന വി​ല​യേ​റി​യ പ​ങ്കി​നെ​ക്കു​റി​ച്ചും അ​ബീ​ർ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ ആ​ധു​നി​ക വ​ത്ക​രി​ക്കാ​ൻ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു. ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്റ്റ​റും ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക ഉ​ന്ന​മ​ന​ത്തി​ന്നാ​യി ന​ട​പ്പി​ൽ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഡോ. ​ഫ​ഹീം റ​ഹ്മാ​ൻ (ഡെ​പ്യൂ​ട്ടി ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ), ഡോ. ​ത​ലാ​ൽ ഇ​ക്രം (മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ), ഹ​സ്‌​സ​ൻ അ​ൽ ഗാം​രി (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ