സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കു​വൈ​റ്റ് സ​ർ​ക്കാ​ർ
Tuesday, November 23, 2021 12:37 AM IST
കു​വൈ​റ്റ് സി​റ്റി : സ്വ​കാ​ര്യ മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ മു​ന്നോ​ട്ട്. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​നി​ൽ ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ൽ അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

പു​തി​യ തീ​രു​മാ​നം 2022 ആ​ദ്യ പാ​ദ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്കെ​ല്ലാം പു​തി​യ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​കും.

ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ കു​വൈ​ത്തി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ വി​ദേ​ശി​ക​ളെ മാ​ത്രം നി​ല​നി​ർ​ത്താ​വാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ഇ​പ്പോ​ഴു​ള്ള​തി​ന്‍റെ പ​കു​തി​യി​ൽ താ​ഴെ​യാ​ക്കി കു​റ​ക്കാ​നാ​ണ് കു​വൈ​റ്റ് ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ എ​ഴു​പ​ത് ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ പ​രി​ശീ​ല​നം ന​ൽ​കി പ്രാ​പ്ത​രാ​ക്കി​യ​ശേ​ഷം ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ക്കി പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്താ​നാ​ണ് കു​വൈ​റ്റ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

സ​ലിം കോ​ട്ട​യി​ൽ