ആ​ർ​എ​സ്‌​സി ഗ്ലോ​ബ​ൽ ബു​ക്ടെ​സ്റ്റ്: ഫൈ​ന​ൽ പ​രീ​ക്ഷ ന​വം​ബ​ർ 26ന്
Friday, November 26, 2021 12:23 AM IST
കു​വൈ​റ്റ് സി​റ്റി : രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഒ​ക്ടോ​ബ​ർ മു​ത​ൽ ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ബു​ക്ടെ​സ്റ്റ് അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ന​വം​ബ​ർ 26ന് ​ഫൈ​ന​ൽ പ​രീ​ക്ഷ ന​ട​ക്കും. തി​രു​ന​ബി​യു​ടെ ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ൾ പൊ​തു​യി​ട​ത്തി​ൽ എ​ത്തി​ക്കാ​നും വാ​യ​ന സം​സ്കാ​രം വ്യാ​പി​പ്പി​ക്കാ​നു​മാ​ണ് ക​ഴി​ഞ്ഞ പ​തി​മൂ​ന്ന് വ​ർ​ഷ​മാ​യി ബു​ക്ടെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്. പ​തി​നാ​യി​രം വാ​യ​ന​ക്കാ​രി​ൽ നി​ന്ന് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ യോ​ഗ്യ​ത നേ​ടി​യ അം​ഗ​ങ്ങ​ളാ​ണ് ഫൈ​ന​ൽ പ​രീ​ക്ഷ​യെ​ഴു​തു​ക.

കാ​ന്ത​പു​രം എ​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ എ​ഴു​തി​യ മു​ഹ​മ്മ​ദ് റ​സൂ​ൽ (സ്വ) ​എ​ന്ന ജ​ന​റ​ൽ പു​സ്ത​ക​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി നൗ​ഫ​ൽ അ​ബ്ദു​ൽ ക​രീം ര​ചി​ച്ച ’ആ​ല​ഹീ്ല​റ ഛള ​ഠ​വ​ല ച​മ​ശേീി’ എ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക​വു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ബു​ക്ടെ​സ്റ്റി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഡി​ജി​റ്റ​ൽ വാ​യ​ന​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ നാ​നാ തു​റ​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കു​ടും​ബി​നി​ക​ൾ അ​ഭ്യ​സ്ഥ​വി​ദ്യ​ർ ലേ​ബ​ർ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ തി​രു​ന​ബി​യു​ടെ ജീ​വി​ത​വും അ​വി​ടു​ത്തെ സ്നേ​ഹ​വും കാ​രു​ണ്യ​വും മ​റ്റും പ​ഠ​ന വി​ധേ​യ​മാ​ക്കി.

ന​വം​ബ​ർ 26ന് ​ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 5 മു​ത​ൽ 27 ശ​നി രാ​വി​ലെ 5 വ​രെ പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. ആ​ർ എ​സ്‌​സി ടെ​ക്കി ടീ​മു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ദു​ബാ​യ് കേ​ന്ദ്ര​മാ​യി പ​രീ​ക്ഷ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. അ​ന്തി​മ ഫ​ലം ഡി​സം​ബ​ർ ഒ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും. വി​ജ​യി​ക​ൾ​ക്ക് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ​യും സ്റ്റു​ഡ​ന്‍റ്സ് വി​ഭാ​ഗ​ത്തി​ൽ ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും.

സ​ലിം കോ​ട്ട​യി​ൽ