ഗിഹോൺ തിയോളജിക്കൽ സെമിനാരിയിൽ മൂന്നാം ബിരുദദാന സമ്മേളനം
Friday, November 26, 2021 8:39 PM IST
ഫുജൈറ: ഗിഹോൺ സെമിനാരിയുടെ മൂന്നാമത് ബിരുദദാന സമ്മേളനം യുണൈറ്റഡ് ചർച്ച് മെയിൻ ഹാളിൽ നവംബർ 27 നു (ശനി) ആറിനു നടക്കും. ബിറ്റിച്ച്, എംഡിവ് കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിക്കും.

റവ. ജെസെ ബർന്നൻ ( യുഎസ്.എ) റവ. ലിറോയി ഹാരിസ് ( യുഎസ്എ) എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സമ്മേളനത്തിന് ഡയറക്ടർ റവ. ഡോ. എം.വി സൈമൺ, ചെയർമാൻ കുര്യൻ തോമസ്, ഡീൻ റവ. ഡോ. ജോസഫ് കെ. മാത്യൂ, റജിസ്ട്രാർ ജോൺസൻ ബേബി, പ്രിൻസിപ്പൽ റവ. കെ. എസ് എബ്രഹാം, അഡ്മിനിട്രേറ്റർ എം.ജെ തോമസ്, മീഡിയ സെക്രട്ടറി ഡഗ്ളസ് ജോസഫ്, ഫാക്കൽറ്റി അംഗങ്ങളായ ജോജി, ബിനുരാജ് എന്നിവർ നേതൃത്വം നൽകും.