വി​ദേ​ശ സി​ല​ബ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ബി​എ​സ്ഇ സ്കൂ​ളി​ലേ​ക്ക് മാ​റു​ന്ന​തി​നു മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ട
Monday, November 29, 2021 8:14 PM IST
അ​ബു​ദാ​ബി: ഇ​ന്ത്യ​യി​ലേ​ക്ക് ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​ങ്ങേ​ണ്ടി വ​ന്നാ​ൽ സി​ബി​എ​സ് ഇ ​അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​ക്കാ​യി കാ​ത്തു നി​ൽ​ക്കാ​തെ ത​ന്നെ നാ​ട്ടി​ലെ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കു​മെ​ന്ന് പു​തി​യ പ്ര​ഖ്യാ​പ​നം.

യു​എ​ഇ​യി​ൽ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ സി​ല​ബ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ​നി നാ​ട്ടി​ൽ സി​ബി എ​സ്‌​സി സി​ല​ബ​സി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് സി​ബി​എ​സ്‌​സി അ​ധി​കൃ​ത​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. നാ​ട്ടി​ലെ സ്കൂ​ളു​ക​ളി​ൽ സി​ബി​എ​സ്‌​സി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി ഇ​ല്ലാ​തെ ത​ന്നെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദേ​ശ സി​ല​ബ​സു​ക​ളു​മാ​യു​ള്ള സി​ബി​എ​സ്‌​സി​യു​ടെ ത​ത്തു​ല്യ ക്ലാ​സു​ക​ളി​ലേ​ക്കു കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കാം. ഏ​തെ​ങ്കി​ലും സി​ല​ബ​സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക അ​ഡ്മി​ഷ​ൻ ന​ൽ​കി​യ​ശേ​ഷം ബോ​ർ​ഡി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങി​യാ​ൽ മ​തി​യാ​കും. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം യു​എ​ഇ​യി​ലെ സ്കൂ​ളു​ക​ളും മാ​താ​പി​താ​ക്ക​ളും ഉ​യ​ർ​ത്തി​യി​രു​ന്നു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള