കൊ​തി​പ്പി​ക്കു​ന്ന ദു​ബൈ ന​ഗ​ര​ത്തി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, November 30, 2021 8:53 PM IST
ദോ​ഹ: ഗ​ൾ​ഫി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ ഏ​റ്റ​വും പു​തി​യ യാ​ത്ര വി​വ​ര​ണ ഗ്ര​ന്ഥ​മാ​യ കൊ​തി​പ്പി​ക്കു​ന്ന ദു​ബൈ ന​ഗ​ര​ത്തി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു.

റേ​ഡി​യോ സു​നോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​ലീ​വ് സു​നോ റേ​ഡി​യോ നെ​റ്റ് വ​ർ​ക് സ​ഹ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​മീ​റ​ലി പ​രു​വ​ള​ളി​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

ബ്രി​ല്ല്യ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് പു​സ്ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. റേ​ഡി​യോ സു​നോ ഡ​യ​റ്ട​ർ കൃ​ഷ്ണ​കു​മാ​ർ, ഖ​ത്ത​ർ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​ബി.​കെ.​ജോ​ണ്‍, ഗു​ഡ് വി​ൽ കാ​ർ​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ നൗ​ഷാ​ദ് അ​ബ്ദു, വി ​വ​ണ്‍ ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഏ​വ​ൻ​സ് ട്രാ​വ​ൽ ആ​ന്‍റ് ടൂ​ർ​സ് സി​ഇ​ഒ നി​ൽ​ഷാ​ദ് നാ​സ​ർ, ഹോ​ളി​ഡേ​യ്സ് മാ​നേ​ജ​ർ അ​ൻ​വ​ർ സാ​ദി​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ച്ചു.

ആ​ർ.​ജെ. അ​ഷ്ട​മി​യാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക. റേ​ഡി​യോ സു​നോ പ്രോ​ഗ്രാം ഹെ​ഡ് ആ​ർ.​ജെ. അ​പ്പു​ണ്ണി​യും ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റേ​ഡി​യോ സു​നോ നാ​ലാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സും ഏ​വ​ൻ​സ് ട്രാ​വ​ൽ ആ​ന്‍റ് ടൂ​ർ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഫ്ളൈ ​വി​ത് ആ​ർ​ജെ​സി​ന്‍റെ വി​ശേ​ഷ​ങ്ങ​ളു​ൾ​പ്പെ​ടു​ത്തി​യു​ള്ള യാ​ത്ര വി​വ​ര​ണ​മാ​ണി​തെ​ന്നും സൗ​ജ​ന്യ കോ​പ്പി​ക​ൾ​ക്ക് 44324853 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഗ്ര​ന്ഥ​കാ​ര​ൻ അ​റി​യി​ച്ചു. യീീ​സ​ബൃ​ല​മ​ഹ​ലെ​ബ2021ിീ്ല.​ഷു​ഴ

അ​ഫ്സ​ൽ കി​ള​യി​ൽ