ബാ​ല​വേ​ദി കു​വൈ​റ്റ് ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, December 2, 2021 8:54 PM IST
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ജ·​ദി​നം ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബാ​സി​യ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, അ​ബു ഹ​ലീ​ഫ എ​ന്നീ നാ​ലു മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ളു​യെ​യും, മാ​താ​പി​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

അ​ബാ​സി​യ ക​ല സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​ൽ ബാ​ല​വേ​ദി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​വേ​ദി കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ശാ ബാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​ഹാ​ഹീ​ൽ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബാ​ല​വേ​ദി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഋ​ഷി പ്ര​സീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്രേ​മ​ൻ ഇ​ല്ല​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു ഹ​ലീ​ഫ ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നേ​താ​ജി ക്ല​ബ് സെ​ക്ര​ട്ട​റി ഏ​ബ​ൽ അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ഫ: വി. ​അ​നി​ൽ കു​മാ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ൽ​മി​യ ഫ്ര​ണ്ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക്ക് ബാ​ല​വേ​ദി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഹി​ലാ​ൽ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സീ​നി​യ​ർ എ​ൻ​ഞ്ചി​നീ​യ​റിം​ഗ് ക​ണ്‍​സ​ന്‍റു​മാ​യ ജോ​സ​ഫ് പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ലിം കോ​ട്ട​യി​ൽ