അഡ്വ. വർക്കി ഇടച്ചേത്രയുടെ സംസ്കാരം ഡിസംബർ നാലിന്
Friday, December 3, 2021 4:55 PM IST
ബുധനാഴ്ച അന്തരിച്ച കോട്ടയം ബാറിലെ മുതിർന്ന സിവിൽ അഭിഭാഷകനും ആർപ്പൂക്കര ഇടച്ചേത്ര കുടുംബാംഗവുമായ അഡ്വ. എ.വി.വർക്കിയുടെ സംസ്കാരം ഡിസംബർ നാലിനു (ശനി) രാവിലെ 10.30ന് ആർപ്പൂക്കരയിലെ ഭവനത്തിൽ ആരംഭിച്ച്‌ കുടമാളൂർ സെന്‍റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ.

ഭാര്യ: റൂബി പാലാ നെച്ചിക്കാട്ട് വെള്ളാപ്പണിയിൽ കുടുംബാംഗമാണ്.

മക്കൾ: ജാസ്മിൻ ജോൺസൻ, റോസ്മിൻ സജി(മസ്കറ്റ്), വർക്കി. എ. വി (ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റ്, ചെന്നൈ), രസ്മിൻ മാത്യു (സാന്താ മരിയ പബ്ലിക് സ്‌കൂൾ ആൻഡ് ജൂണിയർ കോളജ്, കൂരോപ്പട).

മരുമക്കൾ: ജോൺസൺ ജോർജ്(വട്ടക്കുഴി, വാഴൂർ), സജി ജേക്കബ് പെരുംബ്രാൽ, കുന്നന്താനം (മാനേജർ, കിംജി രാംദാസ്,മസ്കറ്റ്), ലിസ്ബി വർക്കി (പാപ്പനശേരിൽ, കാഞ്ഞിരത്താനം), മാത്യു കോലംകുഴി, ആനിക്കാട് (ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വാദികബീർ മുൻ അധ്യാപകൻ ).

പരേതൻ ദീപിക മുൻ പത്രാധിപ സമിതി അംഗമായിരുന്നു.