കെഎംഎ​ഫ് കു​വൈ​റ്റ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, December 4, 2021 7:28 PM IST
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ ആ​തു​ര​സേ​വ​ന രം​ഗ​ത്ത് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​തു കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളൈ​റ്റ്സ് മെ​ഡി​ക്ക​ൽ ഫോ​റം കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് മേ​ഖ​ല​ക​ളി​ലാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ക്യാ​ന്പു​ക​ൾ കെഎം​എ​ഫ് പ്ര​സി​ഡ​ന്‍റ് ഗീ​ത സു​ദ​ർ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ്, ഉ​പ​ദേ​ശ സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​എ​കെ. സൈ​ജു, ടി.​വി. ഹി​ക്മ​ത്ത് എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാ​ലു​മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്ന ക്യാ​ന്പു​ക​ളി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ശൈ​മേ​ഷ്, പി.​ബി. സു​രേ​ഷ്, അ​ജ്നാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ മേ​ഖ​ലാ ക്യാ​ന്പു​ക​ൾ​ക്ക് മെ​ജി​ത് ച​ന്പ​ക്ക​ര, ലി​പി പ്ര​സീ​ദ്, സോ​ജി വ​ർ​ഗീ​സ്, സി​ജു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഐം​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ലി​ൻ​ഡ സ​ജി, സി.​എ​സ് വി​നോ​ദ് ,ജോ​ർ​ജ് ജോ​ണ്‍ എ​ന്നി​വ​രും മ​റ്റു കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളും വി​വി​ധ മേ​ഖ​ല ക്യാ​ന്പു​ക​ളി​ൽ സം​ബ​ന്ധി​ച്ചു. ക്യാ​ന്പു​ക​ൾ എ​ല്ലാ മാ​സ​ത്തി​ന്‍റെ​യും ആ​ദ്യ​വാ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സലിം കോട്ടയില്‍