എ​സ്എം​സി​എ കു​വൈ​റ്റ് സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു
Monday, December 6, 2021 10:04 PM IST
കു​വൈ​റ്റ്: സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് സ്ഥാ​പ​ക ദി​നം ഡി​സം​ബ​ർ 1നു ​വെ​ർ​ച്യു​ൽ പ്ലാ​റ്റ് ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ചു. സീ​റോ മ​ല​ബാ​ർ ഗ​ൾ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഷെ​വ​ലി​യ​ർ ഡോ. ​മോ​ഹ​ൻ തോ​മ​സ് പ​രി​പാ​ടി​ക​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു .

1995 ഡി​സം​ബ​ർ ഒ​ന്നി​ന് രൂ​പ​മെ​ടു​ത്ത എ​സ്എം​സി​എ കു​വൈ​റ്റ് ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ ആ​ദ്യ​ത്തെ സീ​റോ മ​ല​ബാ​ർ അ​ൽ​മാ​യ സം​ഘ​ട​ന​യാ​ണ് എ​ന്നും അ​തി​ന്‍റെ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് യൂ​റോ​പ്പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​മൊ​ക്കെ എ​സ്എം​സി​എ രൂ​പ​മെ​ടു​ക്കാ​ൻ സാ​ധ്യ​മാ​ക്കി എ​ന്നു​ള്ള​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു എ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

26 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി 27-ാം വ​ർ​ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ ഒ​രു പാ​ട് നേ​ട്ട​ങ്ങ​ൾ സ​മു​ദാ​യ​ത്തി​നും സ​മൂ​ഹ​ത്തി​നും നേ​ടി​ക്കൊ​ടു​ക്കു​വാ​ൻ എ​സ്എം​സി​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്.

എ​സ്എം​സി​എ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് പാ​ലാ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് അ​രീ​ക്കു​ഴി​യി​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ്റ് നാ​ഷ് വ​ർ​ഗീ​സ്, ബാ​ല​ദീ​പ്തി പ്ര​സി​ഡ​ന്‍റ് നേ​ഹ ജെ​യ്മോ​ൻ, വി​വി​ധ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു എ​സ്എം​സി​എ റി​ട്ടേ​ർ​ണീ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പൈ​നാ​ട​ത്ത്, എ​സ്എം​സി​എ നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് കെ.​എം. ചെ​റി​യാ​ൻ, എ​സ്എം​സി ദു​ബാ​യ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ല്ലാ​ട്ട്, എ​സ്എം​സി​എ ഒ​മാ​ൻ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മു​രി​ങ്ങ​വ​ന , എ​സ്എം​സി ഖ​ത്ത​ർ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എ​ല​വു​ത്തി​ങ്ക​ൽ, എ​സ്എം​സി ബ​ഹ്റി​ൻ പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ആ​ലു​ക്ക, എ​സ്എം​സി എ ​ജി​ദ്ദ,സൗ​ദി അ​റേ​ബ്യ സെ​ക്ര​ട്ട​റി ജോ​യ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു പ്ര​സം​ഗി​ച്ചു. സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു എ​സ്എം​സി​എ​യു​ടെ നാ​ൾ​വ​ഴി​ക​ൾ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ർ​ന്ന് എ​സ്എം​സി​എ ന​ട​ത്തു​ന്ന കൗ​ണ്‍​സി​ലിം​ഗ് & സൈ​ക്കോ​തെ​റാ​പ്പി ഓ​ണ്‍​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ എ​രീ​ത്ത​റ ന​ട​ത്തു​ക​യു​ണ്ടാ​യി.

ആ​ക്ടിം​ഗ് ട്ര​ഷ​റ​ർ ബി​ജു ജെ​യിം​സ് ന​ന്ദി​യും, ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ കു​ഞ്ഞ​ച്ച​ൻ ആ​ന്‍റ​ണി, മെ​ന്പ​ർ റെ​നീ​ഷ് കു​ര്യ​ൻ എ​ന്നി​വ​ർ പ്രാ​ർ​ന ന​യി​ച്ചു. അ​ബാ​സി​യ ബാ​ല​ദീ​പ്തി കോ​ർ​ഡി​നേ​റ്റ​ർ ലി​റ്റ്സി സെ​ബാ​സ്റ്റ്യ​ൻ, മ​റ്റു ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം ന​ട​ത്തി.

സ​ലിം കോ​ട്ട​യി​ൽ