ഇന്ത്യൻ വിദേശകാര്യ മന്ത്രി കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു
Monday, January 24, 2022 12:54 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹുമായി ടെലിഫോണിൽ സംസാരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മന്ത്രിമാർ അവലോകനം ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംയുക്ത കമ്മീഷന്‍റെ കൂടിക്കാഴ്ച നേരെത്തെയാക്കുവാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി.

പശ്ചിമേഷ്യയിലെ വിവിധ വിഷയങ്ങള്‍ ,അഫ്ഗാനിസ്ഥാൻ, ഇന്തോ-പസഫിക് പ്രാദേശിക സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡോ. അഹമ്മദ് നാസറുമായി ചര്‍ച്ച ചെയ്തതായി ഡോ. എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.

സലിം കോട്ടയിൽ