മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു
Sunday, May 22, 2022 3:21 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണമടഞ്ഞു.എറണാകുളം കടവന്ത്ര സ്വദേശി സുനിൽകുമാർ (45) ആണ് ഫർവാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്‌.

ഭാരതീയ വിദ്യാഭവൻ സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്തമാസം ഇദ്ദേഹം നാട്ടിൽ പോകാനിരിക്കവേയാണു മരണം സംഭവിച്ചത്‌. ഭാര്യ : ദീപ , മക്കൾ : ദേവ്, ദർശ്.