അ​ന​സൂ​യ സു​രേ​ഷി​ന് കേ​ളി കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, June 13, 2022 10:50 PM IST
റി​യാ​ദ് : ഉ​പ​രി​പ​ഠ​നാ​ർ​ത്ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി കു​ടും​ബ​വേ​ദി അം​ഗ​വും റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ന​സൂ​യ സു​രേ​ഷി​ന് കേ​ളി കു​ടും​ബ​വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ബ​ത്ത ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി.​എം.​സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റി ടി.​ആ​ർ.​സു​ബ്ര​ഹ്മ​ണ്യ​ൻ, പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷാ സു​കേ​ഷ്, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ലീ​നാ കോ​ടി​യ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് അ​ന​സൂ​യ​ക്ക് കു​ടും​ബ​വേ​ദി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി.

സൗ​ദി​യി​ൽ നി​ർ​മി​ച്ച ഒ​ട്ട​ന​വ​ധി ടെ​ലി ഫി​ലി​മു​ക​ളി​ലും കേ​ളി​യു​ടെ നി​ര​വ​ധി വേ​ദി​ക​ളി​ലും ത​ന്‍റെ അ​ഭി​ന​യ മി​ക​വ് തെ​ളി​യി​ച്ച അ​ന​സൂ​യ ഒ​രു മി​ക​ച്ച ഗാ​യി​ക​കൂ​ടി​യാ​ണ്. റി​യാ​ദി​ലെ പൊ​തു വാ​യ​നാ കൂ​ട്ടാ​യ്മ​യാ​യ ചി​ല്ല സ​ർ​ഗ​വേ​ദി​യി​ൽ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള അ​ന​സൂ​യ കേ​ളി മീ​ഡി​യാ​വിം​ഗ് ക​ണ്‍​വീ​ന​ർ സു​രേ​ഷ് കൂ​വോ​ടി​ന്‍റെ​യും, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ലീ​നാ കോ​ടി​യ​ത്തി​ന്‍റെ​യും മ​ക​ളാ​ണ്.