രാ​ജേ​ന്ദ്ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, June 20, 2022 10:41 PM IST
റി​യാ​ദ്: ന​വോ​ദ​യ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ന​വോ​ദ​യ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്ന രാ​ജേ​ന്ദ്ര​ൻ നാ​യ​ർ ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് 2015ലാ​ണ് മ​ര​ണ​പ്പെ​ടു​ന്ന​ത്. സൗ​ദി ബ്രി​ട്ടീ​ഷ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹം കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. ന​വോ​ദ​യ​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സാം​സ്കാ​രി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ബ​ത്ത ഏ​രി​യാ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നാ​ട​ക ന​ട​ൻ കൂ​ടി​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര​ൻ ന​വോ​ദ​യ​യു​ടെ തീ​പ്പൊ​ട്ട​ൻ, ത​ട്ട​കം നാ​ട​ക​വേ​ദി​യു​ടെ ടി​പ്പു സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

അ​നു​സ്മ​ര​ണ യോ​ഗം കു​മ്മി​ൾ സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ന്ദ്ര​ൻ നാ​യ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും സം​ഘ​ട​ന​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ കു​റി​ച്ച് സു​ധീ​ർ അ​നു​സ്മ​രി​ച്ചു. ബാ​ബു​ജി, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, ഷൈ​ജു ചെ​ന്പൂ​ര്, ഹാ​രി​സ്, അ​ബ്ദു​ൽ ക​ലാം, ജ​യ്ജി​ത്ത്, പൂ​ക്കോ​യ ത​ങ്ങ​ൾ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും അ​നി​ൽ മ​ണ​ന്പൂ​ര് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.