അ​വ​ധി​ക്കു​പോ​യ പ്ര​വാ​സി മൂ​ന്നാ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു
Thursday, June 23, 2022 10:46 PM IST
റി​യാ​ദ് : റി​യാ​ദ് ബ​ദി​യ​യി​ൽ ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി സ​ജാ​ദ് (45) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ൽ അ​ന്ത​രി​ച്ചു. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര​ക്കു​പോ​യ അ​ദ്ദേ​ഹം മൂ​ന്നാ​റി​ൽ വ​ച്ചു് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഓ​യൂ​ർ പ​യ്യ​ക്കോ​ട് പ്ലാ​വി​ല വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍റെ മ​ക​നാ​ണ്.

റി​യാ​ദി​ൽ മു​സാ​മി​യ, സു​ലൈ, ബ​ദി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ബി​സി​ന​സ് സം​ര​ഭ​ങ്ങ​ൾ സ​ജാ​ദ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​രു മാ​സം മു​ൻ​പാ​ണ് അ​വ​ധി​ക്കു​പോ​യ​ത്. നാ​ട്ടി​ലും റി​യാ​ദി​ലും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജാ​ദ് സ​ജീ​വ​മാ​യി​രു​ന്നു. റി​യാ​ദ് ന​വോ​ദ​യ​യു​ടെ മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. പ​രേ​ത​യാ​യ സൈ​ന​ബ​യാ​ണ് മാ​താ​വ്. ഭാ​ര്യ: സു​ബി. മ​ക്ക​ൾ: വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​സി​ഫ്, അ​ൻ​സി​ഫ്, അം​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ദ്ധീ​ഖ്, സ​ലീ​ന, ബു​ഷ്റ.