വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കൗ​ണ്‍​സി​ലി​ന് ബ​ഹ്റി​​നി​ൽ ഇ​ന്നു തെ​രി​തെ​ളി​യും
Thursday, June 23, 2022 10:55 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
മ​നാ​മ: ലോ​ക​മെ​ന്പാ​ടും പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ​തി​മൂ​ന്നാം സ​മ്മേ​ള​ന​ത്തി​ന് ബ​ഹ്റി​നി​ലെ മ​നാ​മ​യി​ലു​ള്ള റാ​ഡി​സ​ണ്‍ ബ്ലൂ ​ഹോ​ട്ട​ലി​ൽ ഇ​ന്നു വൈ​കി​ട്ട് ആ​റി​ന് തി​രി തെ​ളി​യും. കേ​ര​ള വ​നം​വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി തു​ട​ങ്ങി​യ നി​ര​വ​ധി നേ​താ​ക്ക​ളും ആ​ഗോ​ള ത​ല​ത്തി​ലെ നി​ര​വ​ധി പ്രൊ​വി​ൻ​സു​ക​ളി​ൽ​നി​ന്ന് നാ​നൂ​റോ​ളം പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല പി​ള്ള, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കും.

ഡ​ബ്ല്യു​എം​സി ബ​ഹ്റി​ൻ പ്രോ​വി​ൻ​സാ​ണ് പ​തി​മൂ​ന്നാം സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ 23 വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ചു. പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഹോ​ട്ട​ൽ റാ​ഡി​സ​ണ്‍ ബ്ലൂ​വി​ലെ സ​മ്മേ​ള​ന​വേ​ദി​ക്ക് ഡ​ബ്ല്യു​എം​സി മു​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ പേ​രാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്നു തു​ട​ങ്ങു​ന്ന സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ സ​മാ​പി​ക്കും. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ൻ, ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കും. നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ര​ങ്ങേ​റു​മെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​മാ​നും മി​ഡി​ൽ ഈ​സ്റ്റ് റീ​ജ​ണ്‍ ചെ​യ​ർ​മാ​നു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ തെ​രു​വ​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​റും ബ​ഹ്റി​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം സാ​മു​വ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​ജി​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ജി​ജോ ബേ​ബി, ബ​ഹ​റി​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ബാ​ബു കു​ഞ്ഞി​രാ​മ​ൻ, കോ​ണ്‍​ഫ​റ​ൻ​സ് പെ​ട്രോ​ണ്‍ ഡോ. ​പി.​വി. ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.