മ​ന്പാ​ട് എം​ഇ​എ​സ് കോ​ളേ​ജ് അ​ലും​നി റി​യാ​ദ് ചാ​പ്റ്റ​ർ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി
Monday, August 1, 2022 8:42 PM IST
ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ
റി​യാ​ദ്: എം​ഇ​എ​സ് മ​ന്പാ​ട് കോ​ളേ​ജ് അ​ലും​നി റി​യാ​ദ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ താ​ര​മാ​യി നാ​ടി​ന്ന​ഭി​മാ​ന​മാ​യ ടി.​കെ. ജെ​സി​നെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ട​ട​ഘ​ഇ, +2 എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച അ​ലും​നി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ന്നു.

നി​ല​ന്പൂ​ർ പി​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ ഫു​ട്ബോ​ൾ താ​ര​വും ഇ​പ്പോ​ൾ ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ളു​മാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​യാ​ദ് ചാ​പ്റ്റ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഉ​ബൈ​ദ് എ​ട​വ​ണ്ണ, മു​ൻ അ​ലും​നി അം​ഗം ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, മ​ന്പാ​ട് കോ​ളേ​ജ് ഗ്ലോ​ബ​ൽ അ​ലും​നി അം​ഗ​ങ്ങ​ളാ​യ ഇ.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, സി.​കെ. ഷാ​ജി, ഇ.​കെ. ബാ​വ, ഉ​ബൈ​ദ് വ​ണ്ടൂ​ർ, നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

അ​ലും​നി റി​യാ​ദ് ചാ​പ്റ്റ​ർ ക​മ്മ​റ്റി ര​ക്ഷാ​ധി​കാ​രി ഇ.​പി. സ​ഗീ​ർ അ​ലി സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഠ.​ജ മു​ഹ​മ്മ​ദ് ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.