കെ​ഇ​എ കു​വൈ​റ്റ് സി​റ്റി ഏ​രി​യ ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 26ന് ​ജാ​ബി​രി​യ ബ്ല​ഡ്ബാ​ങ്കി​ൽ
Thursday, August 11, 2022 12:52 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 76-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യും കാ​സ​ർ​കോ​ഡ് ഉ​ത്സ​വ് 2022ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​വും കെ​ഇ​എ കു​വൈ​റ്റ് സി​റ്റി ഏ​രി​യ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 26 വെ​ള്ളി​യാ​ഴ്ച 2 മു​ത​ൽ ജാ​ബി​രി​യ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് ചെ​മ്മ​നാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യി അ​നു​രാ​ജ് ശ്രീ​ധ​ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ത​ദാ​ന​ത്തി​ന്‍റെ പോ​സ്റ്റ​ർ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് പി.​എ നാ​സ​ർ പ്ര​കാ​ശ​നം ചെ​യ്തു. കെ​ഇ​എ​യു​ടെ 18-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​ർ 11 ന് ​അ​ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ബ​ദ​ർ അ​ൽ സ​മാ കാ​സ​ർ​കോ​ട് ഉ​ത്സ​വ് 2022 വി​ജ​യി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു​ള്ള ക​ട​വ​ത്ത്, ക​ണ്‍​വീ​ന​ർ ഹ​നീ​ഫ പാ​ലാ​യി. കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് ത​ള​ങ്ക​ര, ഹാ​രി​സ് മു​ട്ടും​ത​ല, ഉ​മ്മ​ർ ഉ​പ്പ​ള, മൊ​യ്ദീ​ൻ ജ​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് പ​ള്ളി​ക്കാ​ൽ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ മു​സ്ത​ഫ ചെ​മ്മ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.