കു​വൈ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​വ​ർ​ക്ക് അ​മീ​റി​ന്‍റെ അ​ഭി​ന​ന്ദ​നം
Sunday, October 2, 2022 12:13 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് : കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ കു​വൈ​റ്റ് അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യം സു​ഗ​മ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹും കീ​രി​ട​വ​കാ​ശി ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹും ന​ന്ദി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് സു​താ​ര്യ​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഉ​റ​പ്പാ​ക്കു​വാ​ൻ സാ​ധി​ച്ച​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ജാ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്നും കീ​രി​ട​വ​കാ​ശി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ടി​യ​തെ​ന്നും പൗ​ര·ാ​രു​ടെ പ​ങ്കാ​ളി​ത്തം ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യും കു​വൈ​റ്റ് അ​മീ​ർ പ്ര​സ്താ​വി​ച്ചു. രാ​ജ്യ പു​രോ​ഗ​തി ല​ക്ഷ്യം വ​ച്ച് ഭം​ഗി​യാ​യി ജോ​ലി നി​റ​വേ​റ്റാ​ൻ അം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​യെ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.