സി​ബി​എ​സ്‌​സി. അ​ത്ല​റ്റി​ക് മീ​റ്റ് : ഐ​സി​എ​സ്കെ ചാ​ന്പ്യ​മാ​ർ
Thursday, November 24, 2022 6:07 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: സി​ബി​എ​സ്‌​സി കു​വൈ​റ്റ് ക്ല​സ്റ്റ​റി​ന്‍റെ 24-ാമ​ത് അ​ത് ല​റ്റി​ക് മീ​റ്റ് ന​വം​ബ​ർ 13,14, 15 തീ​യ​തി​ക​ളി​ൽ അ​ഹ്മ​ദി അ​ൽ ഷ​ബാ​ബ് സ്പോ​ർ​ട്ടിം​ഗ് ക്ല​ബി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​റ്റ് ആ​തി​ഥേ​യ​രാ​യ മീ​റ്റി​ൽ കു​വൈ​റ്റി​ലെ 22 സ്കൂ​ളു​ക​ളി​ൽ നി​ന്നു​മാ​യി 1300-ൽ ​പ​രം അ​ത്ല​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ, കു​വൈ​റ്റ് ദേ​ശീ​യ പ​താ​ക ആ​ശാ ശ​ർ​മ്മ​യും (ഇ​ന്ത്യ​ൻ ലേ​ണേ​ഴ്സ് ഓ​ണ്‍ അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ) ടി. ​പ്രേം കു​മാ​റും (ഇ​ന്ത്യ​ൻ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ) ചേ​ർ​ന്ന് ഉ​യ​ർ​ത്തി.

ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ​താ​ക ഡോ. ​അ​നീ​സ് അ​ഹ​മ്മ​ദ് (സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ), ഡോ. ​അ​ച്യു​ത​ൻ മാ​ധ​വ് (ജാ​ബ്രി​യ ഇ വി​ഭാ​ഗ​ത്തി​ൽ പ​ത്താം ക്ലാ​സി​ലെ മി​സ് സാ​നി​യ ഷാ​ജ​ൻ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ ക​ര​സ്ഥ​മാ​ക്കി. ഐ​സി​എ​സ്കെ 13 സ്വ​ർ​ണ​വും 19 വെ​ള്ളി​യും 12 വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചു.

ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ​മാ​രു​ടെ​യും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​ന്‍റെ​യും ആ​ത്മാ​ർ​ത്ഥ​മാ​യ പ​രി​ശ്ര​മ​ത്തോ​ടൊ​പ്പം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ തി​ക​ഞ്ഞ പ്ര​തി​ബ​ദ്ധ​ത​യും അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും ഐ​സി​എ​സ്കെ ടീ​മി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യ​ങ്ങ​ൾ​ക്ക് നി​ദാ​ന​മാ​യി. ഐ.​സി.​എ​സ്.​കെ.​ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ്, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, സ്റ്റാ​ഫ് എ​ന്നി​വ​ർ കാ​യി​ക​താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും സ്കൂ​ളി​ലേ​ക്ക് ഈ ​പു​ര​സ്കാ​രം കൊ​ണ്ടു​വ​രാ​ൻ തീ​വ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ​മാ​രു​ടെ​യും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​ന്‍റെ​യും ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ദേ​ശീ​യ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന താ​ര​ങ്ങ​ളെ ആ​വേ​ശ​പൂ​ർ​വം അ​ഭി​വാ​ദ​നം ചെ​യ്ത് സ്ക്കൂ​ൾ അ​ധി​കൃ​ത​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ഹ​ർ​ഷാ​ര​വ​ങ്ങ​ൾ മു​ഴ​ക്കി. അ​ടു​ത്ത കാ​യി​ക​മേ​ള മു​ന്നി​ൽ ക​ണ്ടു​ള്ള പ​രി​ശീ​ല​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നേ ആ​രം​ഭി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കു​വൈ​റ്റ്.

ന​വം​ബ​ർ 15ന് ​ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ന്, കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മ​രി​യ ക്രി​സ്റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ വി​ത​ര​ണം ചെ​യ്തു.

ഐ​സി​എ​സ്കെ പ്രി​ൻ​സി​പ്പ​ലും സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഡോ. ​വി ബി​നു​മോ​ൻ വി​ജ​യി​ക​ളെ​യും പ​ങ്കെ​ടു​ത്ത​വ​രെ​യും അ​നു​മോ​ദി​ക്കു​ക​യും ഓ​വ​റോ​ൾ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. മ​റു​നാ​ട്ടി​ൽ പ്ര​വാ​സി​ക​ളാ​യി ക​ഴി​യു​ന്പോ​ഴും, വി​ദ്യാ​ർ​ഥിക​ളു​ടെ അ​ക്കാ​ദ​മി​ക നി​ല​വാ​ര​ത്തോ​ടൊ​പ്പം, കാ​യി​ക​വും മാ​ന​സി​ക​വും വ്യ​ക്തി​ത്വ​പ​ര​വു​മാ​യ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മ​പ്പെ​ടു​ത്തി. ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​ പ്ര​ശാ​ന്ത് വാ​സു​ദേ​വ് ന​ന്ദി പ​റ​ഞ്ഞു.