ആ​ന്‍റ​ണി ജോ​സി​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Friday, November 25, 2022 5:51 AM IST
റി​യാ​ദ് : നാ​ല് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന​സീം മു​ൻ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും ഹ​രാ​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ആ​ന്‍റ​ണി ജോ​സി​ന് ന​സീം ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ആ​ന്‍റ​ണി ജോ​സ് ന​സീ​മി​ൽ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

ഏ​രി​യ പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മ​റ്റി അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ജീ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം സു​രേ​ഷ് ലാ​ൽ, റോ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജോ​ഷി പെ​രി​ഞ്ഞ​നം, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ജി, ഹാ​രി​സ്, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് കു​മാ​ർ, വാ​സു​ദേ​വ​ൻ യു​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജോ​സി​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് ആ​ന്‍റ​ണി ജോ​സ് ന​ന്ദി പ​റ​ഞ്ഞു.