പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി
Monday, November 28, 2022 11:25 PM IST
poster_2022nove28.jpg
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഫ​ർ​വാ​നി​യ​യു​മാ​യി സ​ഹ​ക​രി​ച്ചു ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ ഓ​ർ​മ ദി​ന​മാ​യ ഡി​സം​ബ​ർ 23 നു ​ന​ട​ത്താ​ൻ പോ​കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി.

ബ​ദ​ർ സ​മാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​ർ​ക്ക​റ്റിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ പ്രീ​മ പെ​രേ​ര ഫീ​ൽ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ്റ്റാ​ഫ് അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഒ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ് ജോ​ണ്‍ തി​രു​ത്തി​ക്ക​ര​ക്കും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ​നും ന​ൽ​കി നി​വ​ർ​ഹി​ച്ചു. ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജോ​യ് ജോ​ണ്‍ തു​രു​ത്തി​ക്ക​ര, പ്രീ​മ പെ​രേ​ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. നാ​ഷ​ണ​ൽ​ക​മ്മി​റ്റി മെ​ന്പ​ർ രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ സ്വാ​ഗ​ത​വും ജി​ല്ലാ ക​മ്മ​റ്റി ട്ര​ഷ​റ​ർ രാ​ജേ​ഷ് പാ​ല​ത്തേ​ര ന​ന്ദി​യും അ​റി​യി​ച്ചു സം​സാ​രി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ർ​ചു​ള്ളി​ക്ക​ര, സു​രേ​ന്ദ്ര​ൻ​മു​ങ്ങ​ത്ത്, അ​നി​ൽ ചീ​മേ​നി, സു​മേ​ഷ് രാ​ജ്, ഇ​ക്ബാ​ൽ മെ​ട്ട​മ്മ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.