ആ​ശ​ങ്ക വേ​ണ്ട; കു​വൈ​റ്റി​ൽ കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Tuesday, November 29, 2022 5:19 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് കോ​ള​റ വ്യാ​പ​ന​മി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ ആ​ശ്വാ​സ​ക​ര​വും നി​യ​ന്ത്ര​ണ​വി​ധേ​യ​വു​മാ​ണ്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്‌​ച​യാ​ണ് ഇ​റാ​ക്കി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ കു​വൈ​റ്റി പൗ​ര​നു കോ​ള​റ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗ​ബാ​ധ നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വെ​ള്ള​വും ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ര്‍​മ്മ​പ്പെ​ടു​ത്തി.

അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ കോ​ള​റ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്. നി​ല​വി​ൽ കു​വൈ​റ്റി​ന്‍റെ സ്ഥി​തി സു​ര​ക്ഷി​ത​മാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ള്ള അ​ൽ സ​ന​ദ് പ​റ​ഞ്ഞു.