അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക കൊ​യ്ത്തു​ൽ​സ​വം സം​ഘ​ടി​പ്പി​ച്ചു
Wednesday, November 30, 2022 4:31 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 2022-23 വ​ർ​ഷ​ത്തെ കൊ​യ്ത്തു​ൽ​സ​വം മു​സ​ഫ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ട്ടു. ന​വം​ബ​ർ 27 ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട് കൂ​ടി ആ​രം​ഭി​ച്ച കൊ​യ്ത്തു​ൽ​സ​വ​ത്തി​ൽ, വി​ശ്വാ​സി​ക​ൾ ആ​ദ്യ ഫ​ല​വി​ഭ​വ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി.

വൈ​കി​ട്ട് 3.30 നു ​വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടു കൂ​ടി കൊ​യ്ത്തു​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ന്ധ​ജീ​വ​ന്‍റെ പു​തു​ക്ക​വും ര​ക്ഷ​യു​ടെ സ​ന്തോ​ഷ​വും എ​ന്ന ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യ​ത്തെ​യും, യു​എ​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തോ​ടു​മ​നു​ബ​ന്ധി​ച്ചു​ള്ള, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും, കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യ ആ​വി​ഷ്കാ​ര​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യ്ക്ക് മി​ഴി​വേ​കി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം യു​എ​ഇ​യു​ടെ​യും ഭാ​ര​ത​ത്തി​ന്‍റെ​യും പ​താ​ക ഉ​യ​ർ​ത്ത​ലോ​ടും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും, ദേ​ശീ​യ ഗാ​ന​ത്തോ​ടും കൂ​ടി ആ​രം​ഭി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ജി​ജു ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ, എ​ൽ​എ​ൽ​എ​ച്ച് ഹോ​സ്പി​റ്റ​ൽ, സീ​നി​യ​ർ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ജോ​സ്. ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ വി​കാ​രി അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് എ​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ഷി​ക ഗ്രാ​മ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്സ​വ​ന​ഗ​രി​യി​ൽ കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​മാ​യി 40 ഓ​ളം സ്റ്റോ​ളു​ക​ൾ രു​ചി ക​ല​വ​റ ഒ​രു​ക്കി. യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ത​നി നാ​ട​ൻ ത​ട്ടു​ക​ട, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ, സ്റ്റോ​ളു​ക​ളും, കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള വി​വി​ധ സ​മ്മാ​ന​ങ്ങ​ളും, ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ, ല​ഘു ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും കൊ​യ്ത്തു​ൽ​സ​വ ന​ഗ​രി​യെ വ​ർ​ണാ​ഭ​മാ​ക്കി.

വി​കാ​രി റ​വ. ജി​ജു ജോ​സ​ഫ്, സ​ഹ​വി​കാ​രി റ​വ. അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് എ​ൻ എ​ബ്ര​ഹാം, ട്ര​സ്റ്റി പ്ര​വീ​ണ്‍ കു​ര്യ​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​ജി​ത്.​എ. ചെ​റി​യാ​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ഡെ​ന്നി ജോ​ർ​ജ്, ബി​ജു വ​ർ​ഗീ​സ്, മ​നോ​ജ് സ​ക്ക​റി​യ, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ർ​മാ​ർ, കൈ​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ, കൊ​യ്ത്തു​ൽ​സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.