പ​ൽ​പ​ക് ബാ​ല​സ​മി​തി റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, January 31, 2023 7:31 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് ബാ​ല​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 74 മ​ത് റി​പ്പ​ബ്ലി​ക് ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. അ​ബു​ഹ​ലീ​ഫാ ധൂം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ൽ​പ​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. കു​മാ​രി ആ​ൻ മ​റി​യം ജി​ജു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മാ​സ്റ്റ​ർ അ​ല​ൻ കൃ​ഷ്ണ സ്വാ​ഗ​ത​വും, കു​മാ​രി അ​നാ​മി​ക അ​പ്പു​ക്കു​ട്ട​ൻ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശ​വും , പ​ൽ​പ​ക് ഭാ​ര​വാ​ഹി​ക​ളാ​യ വി.​ദി​ല്ലി, പ്രേം​രാ​ജ് , ബാ​ല​സ​മി​തി പ്ര​തി​നി​ധി മാ​സ്റ്റ​ർ അ​ഭി​ന​വ് കൈ​ലാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ളും നേ​ർ​ന്നു. യോ​ഗ​ത്തി​ന് മാ​സ്റ്റ​ർ ന​വ​നീ​ത് ഗി​രീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ബാ​ല​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ശ്രു​തി ഹ​രീ​ഷ്, ദൃ​ശ്യ പ്ര​സാ​ദ്, ശോ​ഭ ദി​നേ​ശ്, ശ്വേ​ദ സു​രേ​ഷ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന സ്കി​റ്റ്, മൈ​മ്, ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.​ച​ട​ങ്ങി​ൽ 2023 വ​ർ​ഷ​ത്തെ ബാ​ല സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.