അബുദാബി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്ററിന്റെ (ഐസിഎഐ) 34ാമത് വാർഷിക സെമിനാർ ഫെബ്രുവരി 4, 5 തീയതികളിൽ ബാബ് അൽ ബഹർ ഫെയർമോണ്ട് ഹോട്ടലിൽ നടക്കും.
പരിവർത്തനത്തിന്റെ പുനർനിർവചനവും അനന്ത സാധ്യതകളും എന്നതാണ് ഈ വർഷത്തെ മുഖ്യപ്രമേയം. സാന്പത്തികം, ആരോഗ്യം, നിക്ഷേപം, കായികം, മാധ്യമ മേഖലകളിലെ ഒട്ടേറെ പ്രമുഖർ അനുഭവങ്ങളും വിജയകഥകളും പങ്കുവയ്ക്കും. വിവിധ മേഖലകളിലെ 800ഓളം പേർ പങ്കെടുക്കും.
ആദ്യ ദിവസം സംരംഭകത്തിൽ മികവു തെളിയിച്ച വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, ഷംഷീർ വയലിൽ, ഡോ. ആസാദ് മൂപ്പൻ ഉൾപ്പെടെ 14 പേർ സദസുമായി സംവദിക്കും. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ഡോ. ദെബാഷിഷ് മിത്ര (ഐസിഎഐ ഇന്ത്യാ പ്രസിഡന്റ്), അങ്കിത് സുനിൽ (വൈസ് പ്രസിഡന്റ്), റോബിൻ സിങ്, റോബിൻ ഉത്തപ്പ, ജെയിംസ് ഫ്രാങ്കലിൻ (ക്രിക്കറ്റ് താരങ്ങൾ) തുടങ്ങിയവരും പങ്കെടുക്കും.
പ്രമുഖ എഴുത്തുകാരനായ ചേതൻ ഭഗത്, ബ്ലേഡ് റണ്ണർ ശാലിനി സരസ്വതി, യുവർ സ്റ്റോറി മീഡിയ സ്ഥാപക ശാരദ ശർമ്മ, ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ, കന്പനി സി എഫ് ഒ ആൽവിൻ ക്രസ്റ്റ എഡി ക്യുസിഎഫ് ഒ മാർക്കോസ് ഡി ക്വാഡ്രോസ് തുടങ്ങിയ പ്രമുഖരും സെമിനാറിൽ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബോളിവുഡ് ഗായിക കനിക കപൂർ നേതൃത്വം നൽകുന്ന സംഗീത നിശയാണ് മറ്റൊരു ആകർഷണം.
വാർത്താസമ്മേളനത്തിൽ ഐസിഎഐ അബുദാബി ചാപ്റ്റർ ചെയർമാൻ ജോണ് ജോർജ്, വൈസ് ചെയർമാൻ കൃഷ്ണൻ എൻ.വി , ജനറൽ സെക്രട്ടറി എൻ. രോഹിത് ദയ്മ, പ്രിയങ്ക ബിർള, അജയ് സിങ് വി, ഷെഫീഖ് നീലയിൽ, അനു തോമസ്, മുഹമ്മദ് ഷഫീഖ്, രമേഷ് ദവെ, അങ്കിത് കോതാരി, രാജേഷ് റെഡ്ഡി , മോനിഷ് മോഹൻ, സുമ രാജേഷ്, ആദിത്യ ഭാട്ടിയ എന്നിവർ പങ്കെടുത്തു.