യു​എ​ഇ​യി​ൽ കെ.​എം. മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു
Tuesday, January 31, 2023 5:18 PM IST
ഷാ​ർ​ജ: അ​ന്ത​രി​ച്ച മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ.​എം.​മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം യു​എ​ഇ​യി​ൽ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം യു​എ​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച "കാ​രു​ണ്യ ദി​നാ​ച​ര​ണ' പ​രി​പാ​ടി​ക​ൾ പാ​ർ​ട്ടി ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം വി​ജി എം. ​തോ​മ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.

സ​മൂ​ഹ്യ​ക്ഷേ​മ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ പ്ര​ഗ​ത്ഭ​നാ​യ ഭ​ര​ണാ​ധി​കാ​രി, ക​ർ​ഷ​ക നേ​താ​വ്, വാ​ഗ്‌​മി എ​ന്നീ നി​ല​ക​ളി​ൽ പൊ​തു​സ​മൂ​ഹം ആ​ദ​രി​ക്കു​ന്ന മാ​ണി​യു​ടെ ജീ​വി​തം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് വി​ജി എം.​തോ​മ​സ് അ​നു​സ്‌​മ​രി​ച്ചു.

പ്ര​വ​ർ​ത്തി​ച്ച കാ​ലം മു​ഴു​വ​ൻ ക​ർ​ഷ​ക സ​മൂ​ഹ​ത്തി​ന് വേ​ണ്ടി പ്ര​യ​ത്‌​നി​ച്ച മാ​ണി​യു​ടെ സാ​ന്ത്വ​ന സ്‌​പ​ർ​ശം ല​ഭ്യ​മാ​യ യു​എ​ഇ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ദീ​പ്‌​ത സ്മ​ര​ണ​ക​ൾ ച​ട​ങ്ങി​ൽ അ​നു​സ്‌​മ​രി​ച്ചു. ച​ട​ങ്ങി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്‌​തു.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​എ​ഇ ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​യ​സ് ഇ​ടി​ക്കു​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ​ഷീ​ർ വ​ട​ക​ര, ബാ​ബു കു​രു​വി​ള, ഷാ​ജി പു​തു​ശേ​രി, രാ​ജേ​ഷ് ജോ​ൺ ആ​റ്റു​മാ​ലി​ൽ, ഷാ​ജു പ്ലാ​ന്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.