സ്വ​ത​ന്ത്ര​വാ​ദം കു​ടും​ബ​ഭ​ദ്ര​ത ത​ക​ർ​ക്കും: ക്യു​കെ​ഐ​സി പ്രൊ​ഫ​ഷ​ണ​ൽ​സ് ഫാ​മി​ലി മീ​റ്റ്
Wednesday, February 1, 2023 7:00 AM IST
അ​ബ്ദു​ൾ വ​ഹാ​ബ്
ദോ​ഹ: സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന അ​ധാ​ർ​മി​ക​ത​യും അ​രാ​ച​ക​ത്വ​വും വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണം അ​തി​രു​ക​ളി​ല്ലാ​ത്ത സ്വ​ത​ന്ത്ര​വാ​ദ​മാ​ണെ​ന്നും, അ​ത് കു​ടും​ബ​ഭ​ദ്ര​ത ത​ക​ർ​ക്കു​മെ​ന്നും ക്യു​കെ​ഐ​സി പ്രൊ​ഫ​ഷ​ണ​ൽ വിം​ഗ് സം​ഘ​ടി​പ്പി​ച്ച പ്രൊ​ഫ​ഷ​ണ​ൽ​സ് ഫാ​മി​ലി മീ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വ​ലി​ബ​റ​ൽ വാ​ദ​ങ്ങ​ൾ നൂ​റ്റാ​ണ്ടു​ക​ൾ കൊ​ണ്ട് നാം ​ക​ര​ഗ​ത​മാ​ക്കി​യ ന​വോ​ത്ഥാ​ന മു​ന്നേ​റ്റ​ങ്ങ​ളി​ൽ നി​ന്ന് പി​ന്നോ​ട്ട് വ​ലി​ക്കു​ന്ന​താ​ണെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ച്ച വി​സ്ഡം സ്റ്റു​ഡ​ന്‍റ്സ് പ്ര​സി​ഡ​ന്‍റ് അ​ർ​ഷ​ദ് അ​ൽ​ഹി​ക​മി ചൂ​ണ്ടി​ക്കാ​ട്ടി. മ​ത​നി​രാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് സ​മൂ​ഹ​ത്തെ​യും യു​വ​ത്വ​ത്തെ​യും ന​യി​ക്കാ​നു​ള്ള കൊ​ണ്ട്പി​ടി​ച്ച ശ്ര​മ​ങ്ങ​ളി​ലാ​ണ് പ​ല​രും. ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ പി​ടി​ച്ച് മു​ന്നോ​ട്ട് പോ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം പ്രൊ​ഫ​ഷ​ണ​ൽ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മ​പ്പെ​ടു​ത്തി.

സ​മ്മേ​ള​നം റി​യാ​ദ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ എം.​ഡി ജം​ഷീ​ർ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, ഉ​മ​ർ ഫൈ​സി, നി​യാ​സ് കാ​വു​ങ്ങ​ൽ, ഡോ. ​അ​സീം മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ന്ധ​ലി​റ്റി​ൽ വിം​ഗ്സ്’​ന് അ​സ്ലം കാ​ളി​കാ​വ്, ജൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ത്ഥി സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സു​ര​ക്ഷാ വ​ല​യ​ങ്ങ​ളി​ൽ നി​ന്ന് കു​ട്ടി​ക​ളെ അ​ട​ർ​ത്തി​യെ​ടു​ത്ത് അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റ സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം കൂ​ട്ടി​ചേ​ർ​ത്തു. മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, മു​ഹ​മ്മ​ദ് അ​സ്ലം, ഹ​സീ​ബ് പി.​കെ, അ​ൻ​സാ​ർ ഇ​ബ്നു ഉ​സ്മാ​ൻ , ത​മീം ഇ​ബ്നു സ​ലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.