ബാ​ല​വേ​ദി കു​വൈ​റ്റ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ടാ​ബ്ലോ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു
Thursday, February 2, 2023 5:24 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ടാ​ബ്ലോ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​ശ​സ്ത സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ല​വേ​ദി അ​ബു ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ശ്രേ​യ സു​രേ​ഷ് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, ക​ലാ കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ്, ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഹ​രി രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ്, ട്ര​ഷ​റ​ർ അ​ജ്നാ​സ്, ബാ​ല​വേ​ദി കോ​ഡി​നേ​റ്റ​ർ തോ​മ​സ് സെ​ൽ​വ​ൻ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​വ​നി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് കീ​ർ​ത്ത​ന കി​ര​ണ്‍ സ്വാ​ഗ​ത​വും ശി​വാ​നി ശൈ​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ന്ന ടാ​ബ്ലോ മ​ത്സ​ര​ത്തി​ൽ കു​വൈ​റ്റി​ലെ നാ​ലു മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​യി 130 ഓ​ളം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട പ​തി​മൂ​ന്ന് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഫാ​ഹി​ൽ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ സാ​ൽ​മി​യ മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ടീം ​മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ക​ല​യു​ടെ​യും ബാ​ല​വേ​ദി​യു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.