സൗ​ദി​യി​ൽ ഉം​റ തീ​ർ​ഥാ‌​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ചു
Tuesday, March 28, 2023 7:35 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ മ​ഹാ​യി​ല്‍ ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രി​ല്‍ അ​ധി​ക​വും ബം​ഗ്ല​ദേ​ശു​കാ​രാ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

മ​റി​ഞ്ഞ ബ​സി​ന് തീ​പി​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട 18 പേ​രെ അ​ബ​ഹ അ​സീ​ര്‍ ആ​ശു​പ​ത്രി, ജ​ര്‍​മ​ന്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഏ​ഷ്യ​ക്കാ​ർ ന​ട​ത്തു​ന്ന ഉം​റ ഗ്രൂ​പ്പി​ന് കീ​ഴി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.