കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി
Friday, May 19, 2023 6:19 AM IST
കുവൈറ്റ്: അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും കി​ട​പ്പു രോ​ഗി​ക​ൾ​ക്കും മ​റ്റു ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കും ഒ​രു കൈ​ത്താ​ങ്ങാ​കു​വാ​ൻ ഒ​ഐ​സി​സി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ"​ഒ​പ്പം"​എ​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​യം​കു​ളം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി​ക്ക് ആ​ദ്യ ഘ​ട്ടം എ​ന്ന നി​ല​യി​ൽ സ്വാ​ന്ത്വ​ന പ​രി​ച​ര​ണ സാ​ധ​ന സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു.

കാ​യം​കു​ളം ഇ​ന്ദി​രാ ഗാ​ന്ധി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി ഓ​ഫി​സി​ൽ വ​ച്ച് ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങ് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ അ​ഡ്വ. ജോ​ൺ​സ​ൺ എ​ബ്ര​ഹാം ഉദ്ഘാ​​ട​നം ചെ​യ്തു.

ഒഐസിസി കു​വൈ​റ്റ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ്‌ ന​ടു​വി​ലേ​മു​റി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ.​പ്രേം​സ​ൻ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വാ​ന്ത്വ​ന പ​രി​ച​ര​ണ സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൈ​മാ​റി.

ച​ട​ങ്ങി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് അ​ഡ്വ.​യു. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​എ.​ഇ. ഇ​ൻ കാ​സ് പ്ര​സി​ഡ​ന്റ് മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി​ൽ, അ​ഡ്വ. പി ​എ​സ് ബാ​ബു​രാ​ജ്, സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ ​പു​ഷ്പ​ദാ​സ്, പി.​ആ​ർ. നാ​ഗ്, പി.​സി.​റോ​യി, സു​ഷ​മ ത​ങ്ക​പ്പ​ൻ , ഏ.​സ​ലീം. അ​രി​താ ബാ​ബു, അ​ഡ്വ.​പി.​എ​സ് സ​മീ​ർ യാ​സ​ർ ല​ത്തീ​ഫ്, പി.​എ​സ്. സാ​ബ്ബ, വൈ. ​ഹാ​രീ​സ്, എ​ൻ. മു​രു​ക​ദാ​സ്.​കെ. റ​ഹ മ​ത്ത് അ​ലി ഖാ​ൻ, എം ​ഗോ​പി​നാ​ഥ​ൻ, സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.