അ​ഖി​ലേ​ന്ത്യാ ക​ബ​ഡി മ​ത്സ​രം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, May 19, 2023 4:30 PM IST
അ​നി​ല്‍ സി.ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ "പ​യ​സ്വ​നി' സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച (മേ​യ് 21) രാ​വി​ലെ 11 മു​ത​ൽ അ​ബു​ദാ​ബി അ​ൽ ന​ഹ്ദ നാ​ഷ​ണ​ൽ സ്കൂ​ൾ ഫോ​ർ ഗേ​ൾ​സി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. കേ​ര​ളം, ക​ർ​ണ്ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ത്തി​ല​ധി​കം ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പേ​രു​കൊ​ണ്ടും പെ​രു​മ​കൊ​ണ്ടും ക​ളി​ക്ക​ളം അ​ട​ക്കി വാ​ഴു​ന്ന ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ നി​ര​വ​ധി താ​ര​ങ്ങ​ൾ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി മ​ത്സ​രി​ക്കും.

ബം​ഗ​ളൂ​രു ബു​ൾ​സി​ന്‍റെ ഹ​ർ​മ​ൻ​ജി​ത്ത് സിം​ഗ്, പു​നേ​രി പ​ൾ​ട്ടി​ന്‍റെ ബാ​ബു, തെ​ലു​ങ്ക് ടൈ​റ്റ​ൻ​സി​ന്‍റെ ആ​ദ​ർ​ശ്, ഷി​യാ​സ്, പാ​റ്റ്ന പൈ​റേ​റ്റ​സി​ന്‍റെ ര​ഞ്ജി​ത്ത് നാ​യി​ക്ക്, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ വി​ശ്വ​രാ​ജ്, ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ജൂ​നി​യ​ർ താ​ര​ങ്ങ​ളാ​യ ക​ല​ന്ത​റ് ഷാ, ​ന​സീ​ർ ഉ​ള്ളാ​ൾ, ഇ​ന്ത്യ​ൻ ക​സ്റ്റം​സ് താ​രം അ​നൂ​പ് ആ​റാ​ട്ട്ക​ട​വ്, ദേ​ശീ​യ ക​ബ​ഡി​താ​ര​വും യു​പി യോ​ദാ​സ് അം​ഗ​വു​മാ​യ സാ​ഗ​ർ ബി. ​കൃ​ഷ്ണ അ​ച്ചേ​രി, കാ​സ​ർ​ഗോ​ഡ​ൻ ക​ളി​യ​ഴ​കി​ന്‍റെ സു​ൽ​ത്താ​ൻ സ​മ​ർ കൃ​ഷ്ണ, ത​മി​ഴ് ത​ലൈ​വാ​സി​ന്‍റെ അ​തു​ൽ മാ​ടി, ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ജൂ​നി​യ​ർ താ​രം രാ​ജ, ആ​ൽ​വാ​സ് മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്സി​റ്റി താ​ര​ങ്ങ​ളാ​യ ധീ​ക്ഷി​ത്, ഭാ​ര​ത് ഷെ​ട്ടി, ശ്രാ​വ​ൺ ഇ​റ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.

ന്യൂ​സ്റ്റാ​ർ മം​ഗ​ളൂ​രു, ഒ-2 പൊ​ന്നാ​നി, ഫ്ര​ണ്ട്സ് ആ​റാ​ട്ട് ക​ട​വ്, ന്യൂ​മാ​ർ​ക്ക്‌ മം​ഗ​ളൂ​രു, കൂ​ട​ല്ലൂ​ർ സ്പോ​ർ​ട്സ് ക്ല​ബ് ത​മി​ഴ്‌​നാ​ട് തു​ട​ങ്ങി​യ പ​ത്തി​ല​ധി​കം ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ദ​ക്ഷി​ണേ​ഷ്യ​യി​ലെ കാ​യി​ക ഇ​ന​മാ​യ ക​ബ​ഡി ഷാ​ർ​ജ, ദു​ബാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ മ​ത്സ​രം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും അ​ബു​ദാ​ബി​യി​ൽ അ​പൂ​ർ​വ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക വി​നോ​ദ​ങ്ങ​ളി​ൽ ഒ​ന്നാ​യ ക​ബ​ഡി​യെ അ​ബു​ദാ​ബി എ​മി​റേ​റ്റ്സി​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന​താ​ണ് ടൂ​ർ​ണ​മെ​ന്‍റ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ബു​ദാ​ബി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് ക​ബ​ഡി ചാം​പ്യ​ൻ​ഷി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വാ​ർ​ത്താ​സ​മ്മേ​ള​ത്തി​ൽ സം​ഘാ​ട​ക സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ.​കെ.​ബീ​രാ​ൻ കു​ട്ടി, ര​ക്ഷാ​ധി​കാ​രി​മാ​രാ​യ പ​ദ്മ​നാ​ഭ​ൻ.​പി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി .​വി.​സു​രേ​ഷ്‌​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ലിം ചി​റ​ക്ക​ൽ, ജ​യ​കു​മാ​ർ പെ​രി​യ, പ​യ​സ്വി​നി പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കു​റ്റി​ക്കോ​ൽ, സെ​ക്ര​ട്ട​റി ദീ​പ ജ​യ​കു​മാ​ർ, ട്രെ​ഷ​റ​ർ വാ​രി​ജാ​ക്ഷ​ൻ ഒ​ളി​യ​ത്ത​ടു​ക്ക, വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി.​വി.​ദാ​മോ​ദ​ര​ൻ, അ​നൂ​പ് ന​മ്പ്യാ​ർ, കെ.​കെ. ശ്രീ​വ​ത്സ​ൻ, ഉ​മേ​ഷ് കാ​ഞ്ഞ​ങ്ങാ​ട്, സു​നി​ൽ പാ​ടി, വി​ശ്വം​ഭ​ര​ൻ കാ​മ​ലോ​ൻ, ഹ​രീ​ഷ് ആ​യ​മ്പാ​റ, രാ​ധാ​കൃ​ഷ്ണ​ൻ ചെ​ർ​ക്ക​ള, പ്ര​ദീ​പ് കു​റ്റി​ക്കേ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു