കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ യൂ​ണി​റ്റി കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
Tuesday, May 23, 2023 6:27 AM IST
കു​വൈ​റ്റ് സി​റ്റി :"മ​നു​ഷ്യ ന​ന്മ​ക്ക് മ​തം" എ​ന്ന പ്ര​മേ​യ​ത്തി​ൽ, കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച യൂ​ണി​റ്റി കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു. അ​ബാസി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്ഥാ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ടും കു​വൈ​റ്റിലെ മ​ത സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സം​ഘ​ട​ന പ്ര​തി​ധി​നി​ധി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു.
യു​വ പ​ണ്ഡി​ത​നും പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നു​മാ​യ ശു​ഐ​ബു​ൽ ഹൈ​ത​മി വാ​രാ​മ്പ​റ്റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​നു​ഷ്യ മ​ന​സു​ക​ൾ​ക്കി​ട​യി​ൽ അ​ക​ലം വ​ർ​ധി​ച്ചു​വ​രി​ക​യും വെ​റു​പ്പും വി​ദ്വേ​ഷ​വും വ്യാ​പ​ക​മാ​വു​കാ​യും ചെ​യ്യു​ന്ന ഈ ​കാ​ല​ത്തു മ​ത​ങ്ങ​ൾ മു​ന്നോ​ട്ടു​വയ്ക്കു​ന്ന വി​ശാ​ല​മാ​യ മാ​ന​വി​ക​ത​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെഐസി ​പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ​ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള അ​ധ്യക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് കെ എംസിസിസം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, കെകെഎംഎകേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ ഒഐസിസി നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജോ​യ് ക​ര​വാ​ളൂ​ർ, സാ​ര​ഥി കു​വൈ​റ്റ് മു​ൻ പ്ര​സി​ഡ​ന്റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, ഫാ. ഗീ​വ​ർ​ഗീ​സ് ജോ​ൺ തു​ട​ങ്ങി കു​വൈ​റ്റിലെ മ​ത സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സം​സാ​രി​ച്ചു. സ​മൂ​ഹ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും മ​ത​സൗ​ഹാ​ര്‍​ദ​വും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ വി​യോ​ജി​പ്പു​ക​ൾ മ​റ​ന്നു ഒ​ന്നി​ച്ചു നി​ല്ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന അ​ക്ഷ​ര​ക്കൂ​ട്ട് പ​ദ്ധ​തി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും പ്രീ ​പ​ബ്ലി​ക്കേ​ഷ​ൻ ബു​ക്കിം​ഗ് ഉ​ത്ഘാ​ട​ന​വും മം​ഗോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ എം ​കെ റ​ഫീ​ഖ് ന​രി​പ്പ​റ്റ​ക്ക് ന​ൽ​കി​കൊ​ണ്ട് ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ നി​ർ​വ​ഹി​ച്ചു.​അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ ഖി​റാ​അ​ത് അ​വ​ത​രി​പ്പി​ച്ചു . കെഐസി ​വി​ദ്യാ​ഭ്യാ​സ വിംഗ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി സ്വാ​ഗ​ത​വും കേ​ന്ദ്ര സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഹു​ദ​വി ന​ന്ദി​യും പ​റ​ഞ്ഞു.​ കേ​ന്ദ്ര മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.