വേ​ന​ൽ ചൂ​ട് ക​ന​ക്കു​ന്നു; യുഎഇ​യിൽ മൂന്നുമാസത്തേക്ക് ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്ര​ഖ്യാ​പി​ച്ചു
Friday, June 2, 2023 7:34 AM IST
ദു​ബായ്: വേ​ന​ൽ ചൂ​ട് ക​ടു​ത്ത​തോ​ടെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ്ര​മ സ​മ​യ​ത്തി​ൽ പു​തി​യ ക്ര​മീ​ക​ര​ണം വ​രു​ത്തി മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം. ഈ ​മാ​സം 15 മു​ത​ൽ പു​തി​യ നി​യ​മം നി​ല​വി​ൽ വ​രും. 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ് യുഎ​ഇ​യി​ൽ നി​ർ​ബ​ന്ധ ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ല​ള​വി​ൽ ഉ​ച്ച​ക്ക് 12.30 മു​ത​ൽ വൈ​കി​ട്ട് മൂ​ന്നു വ​രെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലും വെ​യി​ല​ത്തും തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​യെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ല. ഈ സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ക​മ്പ​നി​ക​ൾ ഒ​രു​ക്ക​ണം. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള ജോ​ലി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ള​വു​ണ്ടാ​വു​ക. വെ​ള്ളം, വൈ​ദ്യു​തി വി​ത​ര​ണം, ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​രം, മാ​റ്റി​വെ​ക്കാ​ൻ ക​ഴി​യാ​ത്ത മ​റ്റു ജോ​ലി​ക​ൾ എ​ന്നി​വ​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക.

​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഉ​ച്ച​സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് നി​യോ​ഗി​ക്ക​രു​ത്. മൊ​ത്തം ജോ​ലി​സ​മ​യം ദി​വ​സം എ​ട്ട് മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്ന് തൊ​ഴി​ൽ​മ​ന്ത്രാ​ല​യം നി​ഷ്ക​ർ​ഷി​ക്കു​ന്നു.

ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു തൊ​ഴി​ലാ​ളി​ക്ക് അ​യ്യാ​യി​രം ദി​ർ​ഹം എ​ന്ന നി​ര​ക്കി​ൽ അ​മ്പ​തി​നാ​യി​രം ദി​ർ​ഹം വ​രെ പി​ഴ ല​ഭി​ക്കും. സ്ഥാ​പ​ന​ങ്ങ​ളെ ത​രം താ​ഴ്ത്തു​ക​യും ചെ​യ്യും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 600590000 എ​ന്ന ന​മ്പ​റി​ലോ, തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​പ്പ് വ​ഴി​യോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി 19 വ​ർ​ഷ​മാ​ണ് യുഎ​ഇ​യി​ൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്.