മ​ണ​ലാ​ര​ണ്യ​ത്തി​ൽ മ​രു​പ്പ​ച്ച ഒ​രു​ക്കാ​ൻ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​കു​വൈ​റ്റ്
Monday, June 5, 2023 11:25 PM IST
കുവൈറ്റ്: കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​സം​സ്‌​കാ​ര വേ​ദി​യു​ടെ ലോ​ക പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് ഈ ​വ​ർ​ഷ​വും പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ്(​എം) കു​വൈ​റ്റ് വൃ​ക്ഷ തൈ​ക​ൾ ന​ട്ടു. പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ നി​രീ​ക്ഷ​ക​നാ​യി കു​വൈ​റ്റി​ലെ​ത്തി​യ ​ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ (ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ & ബ്യൂ​റോ ചീ​ഫ് ഡ​ൽ​ഹി) വൃ​ക്ഷ​തൈ ന​ട്ടു​കൊ​ണ്ട് ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത വൃ​ക്ഷ​തൈ ന​ടീ​ൽ പ​രി​പാ​ടി​യി​ൽ സ്ഥ​ല​വാ​സി​ക​ളും അ​ണി​ചേ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പികെസി(എം)ന​ട്ടു പ​രി​പാ​ലി​ച്ച വൃ​ക്ഷ​തൈ​ക​ൾ സ​ന്ദ​ർ​ശി​ച്ച ​ക​ള്ളി​വ​യ​ലി​ൽ ക​ടു​ത്ത ചൂ​ടി​ലും തൈ​ക​ൾ ന​ല്ല വ​ള​ർ​ച്ച നേ​ടി​യ​തി​ൽ അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ, ജ​ന. സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ൺ, ​ ട്രഷ​റ​ർ സു​നി​ൽ തൊ​ടു​ക എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ് എം. ​പി സെ​ൻ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ജി​ൻ​സ് ജോ​യ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സാ​ബു മാ​ത്യു , അ​ബ്ബാ​സി​യാ ഏ​രി​യ ക​ൺ​വീ​ന​ർ ഡേ​വി​സ് ജോ​ൺ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ ഷാ​ജി നാ​ഗ​രൂ​ർ , സീ​നി​യ​ർ നേ​താ​ക്ക​ളാ​യ വി​ൽ‌​സ​ൺ കെ. ​പി നോ​ബി​ൾ മാ​ത്യു, മാ​ത്യൂ​സ് പാ​ലു​കു​ന്നേ​ൽ, ഷി​ബു ജോ​സ്, അ​നൂ​പ് ജോ​ൺ, ഷാ​ജി മൈ​ക്കി​ൾ, റി​നു ഞാ​വ​ള്ളി, സെ​ബാ​സ്റ്റ്യ​ൻ പാ​ത്ര​പ്പാ​ങ്ക​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം​ങ്ങ​ൾ, കൂ​ടാ​തെ നി​ര​വ​ധി പ്ര​കൃ​തി സ്നേ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നു.