കു​വൈ​റ്റ് പാ​ർ​ല​മെന്‍റെ തെര​ഞ്ഞെ​ടു​പ്പ്: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, June 6, 2023 8:11 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. 15 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 207 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സു​ഗ​മ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇന്നലെ മു​ഴു​വ​ൻ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥിക​ൾ. അ‌ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു 10 പേ​ർ വീ​തം മൊ​ത്തം 50 പേ​രെ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്കു​ക. പി​രി​ച്ചു​വി​ട​പ്പെ​ട്ട സ​ഭ​യി​ലെ നാ​ൽ​പ​തി​ലേ​റെ അം​ഗ​ങ്ങ​ളും ഏ​താ​നും മു​ൻ എം​പി​മാ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. തെര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും വി​ല​യി​രു​ത്താ​നു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 50ഓ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കു​വൈ​ത്തി​ലു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ​വ​ർ പോ​ളിംഗ് സ്റ്റേ​ഷ​നു​ക​ളും ആ​സ്ഥാ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി പ്ര​ധാ​ന ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്‍ററിലും വോ​ട്ടെ​ണ്ണ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​വ​ർ ചെ​യ്യു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച സ്റ്റു​ഡി​യോ 800, സ്റ്റു​ഡി​യോ 300 എ​ന്നി​വ​യി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.