രാ​ജ്യ​സ​ഭാം​ഗം ഡോ​. ഫൗ​സി​യാ​ഖാ​നുമാ​യി ഒഎ​ൻസിപി ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, June 7, 2023 7:20 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വ​നി​താ വി​ഭാ​ഗം ദേ​ശീ​യ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യും( നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്) മു​ൻ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ലെ മ​ന്ത്രി​യും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ ഡോ. ​ഫൗ​സി​യ ഖാ​നു​മാ​യി കു​വൈ​റ്റ് കോ​ണ്ടി​നെന്‍റൽ​ ഹോ​ട്ട​ലി​ൽ ഒഎ​ൻസി​പി ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കൂ​ടി​ക്കാ​ഴ്ച​യി​ൽ നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പ്ര​വാ​സി ഘ​ട​ക​മാ​യ ഒഎ​ൻസിപിയു​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും, കു​വൈ​റ്റി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ സാ​മൂ​ഹ്യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളെ കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ അം​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ലും പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ​ടു​കൂ​ടി രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​നങ്ങ​ളെ​ക്കു​റി​ച്ചും സം​ഭാ​വ​ന​ക​ളെ കു​റി​ച്ചും വ​ലി​യ ചാ​രി​താ​ർ​ത്ഥ്യ​ത്തോ​ടെ അ​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സി​ക​ളു​ടെ ജോ​ലി സം​ബ​ന്ധ​മാ​യ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ, രോ​ഗം, മ​ര​ണം തു​ട​ങ്ങി​യ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഒഎ​ൻസിപിയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് എം​പി കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​റി​യി​ച്ചു.

അ​തോ​ടൊ​പ്പം ത​ന്നെ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പ്ര​ത്യേ​ക സ​ന്ന​ദ്ധ സേ​വ​ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നാ​ട്ടി​ലു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഇ​ട​പെ​ട​ലു​ക​ളെ​കു​റി​ച്ചും ക​മ്മി​റ്റി​യെ എം​പി അ​ഭി​ന​ന്ദി​ച്ചു. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ട്ടാ​ണ് ഡോ. ​ഫൗ​സി​യ​ഖാ​ൻ കുവൈ​റ്റി​ൽ എ​ത്തി​യ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒഎൻസി പി നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ​ബി​ജു സ്റ്റീ​ഫ​ൻ, കു​വൈ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ, സ​ണ്ണി മി​റാ​ണ്ട എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.