അ​ബു​ദാ​ബി കെ​എം​സി​സി വി​ദ്യാ​ഭ്യാ​സ മേ​ള 11ന്
Thursday, June 8, 2023 3:57 PM IST
അ​നി​ൽ സി.​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെ​എം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യ​ഭ്യാ​സ മേ​ള "എ​ഡ്യൂ ഫെ​സ്റ്റീ​വ്' ജൂ​ൺ 11 രാ​വി​ലെ പ​ത്ത് മു​ത​ൽ വെെ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​ബു​ദാ​ബി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളിൽ(ബ​നി​യാ​സ്) ന​ട​ക്കും.

രാ​വി​ലെ 11ന് ​ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ അ​ബു​ദാ​ബി കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പങ്കെടുക്കും.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ൽ, വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ, വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ലെ പ​ഠ​ന അ​വ​സ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച പാ​ന​ൽ ച​ർ​ച്ച​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

യു​എ​ഇ, ഇ​ന്ത്യ കൂ​ടാ​തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നൂ​ത​ന മാ​റ്റ​ങ്ങ​ൾ, ജോ​ലി സാ​ധ്യ​ത​ക​ൾ, വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സു​ക​ൾ ന​ട​ത്തും.

ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​യും ലൈ​ഫ് കോ​ച്ചു​മാ​യ ശ്രീ​വി​ദ്യ സ​ന്തോ​ഷ്, ജി-20 ​രാ​ജ്യ​ങ്ങ​ളു​ടെ ലാ​ൻ​ഡ് കോ​ർ​ഡി​നേ​ഷ​ൻ ഓ​ഫീ​സ് ഡ​യ​റ​ക്‌​ട​റാ​യ മു​ര​ളി തു​മ്മാ​രു​കു​ടി, യു​എ​ൻ-​ബ്രെ​സ​ൽ​സ് മൈ​ഗ്രേ​നെ​ന്‍റ് പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​റാ​യ മു​ഹ​മ്മ​ദ് അ​മീ​ൻ, മ​ദ്രാ​സ് ഐ​ഐ​ടി-​സി​ങ്ക​പ്പൂ​ർ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി റി​സ​ർ​ച്ച് ഫെ​ലോ ഡോ. ​മു​ഹ​മ്മ​ദ് ജു​വൈ​ദ്,

അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി അ​ക്കാ​ദ​മി​ക് ക്വാ​ളി​റ്റി-​അ​ക്രി​ഡി​യേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്‌​ട​ർ ഡോ.​മു​ഹ​മ്മ​ദ് റാ​സി​ഖ്, വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ൻ സം​ഗീ​ത്.​കെ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വി​വി​ധ സെ​ക്ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പാ​ന​ൽ ച​ർ​ച്ച​ക​ൾ പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ബു​ദാ​ബി കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്.യൂ​സു​ഫ് അ​റി​യി​ച്ചു.

പ​രി​പാ​ടി​ക്ക് അ​ന്തി​മ രൂ​പം ന​ൽ​കാ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ​റ​ഫ് പൊ​ന്നാ​നി, ഹം​സ ന​ടു​വി​ൽ, റ​ഷീ​ദ് പ​ട്ടാ​മ്പി, കോ​യ തി​രു​വ​ത്ര, അ​ബ്‌ദുൽ ബാ​സി​ത്, അ​നീ​സ് മാ​ങ്ങാ​ട്, ശ​റ​ഫു​ദ്ധീ​ൻ കൊ​പ്പം, ഇ.​ടി.​എം. സു​നീ​ർ, മു​ഹ​മ്മ​ദ് അ​ൻ​വ​ർ ചു​ള്ളി​മു​ണ്ട, അ​ബ്ദു​ൽ ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, ഹം​സ ഹാ​ജി പാ​റ​യി​ൽ, മൊ​യ്‌​ദു​ട്ടി വെ​ളേ​രി, ഷാ​ന​വാ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.