ക​ല കു​വൈ​റ്റ് സാ​ൽ​മി​യ മേ​ഖ​ല നാ​ട​ക ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Friday, June 9, 2023 6:51 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് സാ​ൽ​മി​യ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "മ​ധു​രി​ക്കും ഓ​ർ​മ​ക​ളെ" നാ​ട​ക ഗാ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ മേ​ഖ​ല പ്ര​സി​ഡന്‍റ് ശ​ര​ത് ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​നം ലോ​ക കേ​ര​ള സ​ഭ അം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് കെ.കെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് സി, ​ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡന്‍റ് ബി​ജോ​യ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

പ​ത്താം ത​രം വി​ദ്യാ​ർ​ഥിയാ​യി​രി​ക്കെ ത​ന്‍റെ ആ​ദ്യ നോ​വ​ൽ എ​ഴു​തി​യ സാ​ൽ​മി​യ അ​മ്മാ​ൻ യൂ​ണി​റ്റ് അം​ഗം ബ​ഷീ​ർ ആ​ൻ​സി യു​ടെ​യും ഷ​ഫ്‌​ന ആ​ൻ​സി​യു​ടെ​യും മ​ക​ൾ ഫി​ദ ആ​ൻ​സി​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

മേ​ഖ​ല സെ​ക്ര​ട്ട​റി റി​ച്ചി കെ ​ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് സ്വാ​ഗ​ത​സം​ഗം ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​ജി​ൻ രാ​ജ​ൻ ന​ന്ദി പ​റ​ഞ്ഞു. ക​ല കു​വൈ​റ്റ് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പി​ച്ച പ​രി​പാ​ടി​യി​ൽ ക​ല​യു​ടെ വി​വി​ധ മേ​ഖ​ല​യി​ൽ നി​ന്നും 13 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ അ​മ്മാ​ൻ യൂ​ണി​റ്റ് ഒ​ന്നാം സ​മ്മാ​നം​വും റി​ഗ​യ് കെആർഎച്ച് യൂ​ണി​റ്റ് ര​ണ്ടാം സ​മ്മാ​ന​വും ഫ​ഹ​ഹീ​ൽ സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് മൂ​ന്നാം സ​മ്മാ​ന​വും ക​ര​സ്ഥ​മാ​ക്കി. സ്‌​പെ​ഷ്യ​ൽ ജൂ​റി അ​വാ​ർ​ഡി​ന് അ​ബാ​സി​യ മേ​ഖ​ല ടീം ​അ​ർ​ഹ​രാ​യി.

ഓ​ഡി​യ​ൻ​സ് പോ​ൾ സ​മ്മാ​നം നു​ഗ്ര ഹ​വ​ല്ലി ടീം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളാ​യ ടീ​മു​ക​ൾ​ക്ക് കേ​ന്ദ്ര, മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സാ​ൽ​മി​യ മേ​ഖ​ല ക​മ്മി​റ്റി സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് കു​വൈ​റ്റി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത സ​ന്ധ്യ​യും കാ​ണി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രു​ന്ന​താ​യി​രു​ന്നു