ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്; ര​ജി​സ്ട്ര​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Thursday, November 23, 2023 4:48 PM IST
അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള
ദു​ബാ​യി: ദു​ബാ​യി സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ ന​ട​ക്കു​ന്ന ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഗ​ൾ​ഫി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2000ത്തോ​ളം പേ​രെ​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​നാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​ടെ പ്രാ​ക്ടീ​സ് പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പ​ടു​ന്ന സ്തു​തി ആ​രാ​ധ​നാ, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തീ ശു​ശ്രൂ​ഷ എ​ന്നി​വ​യ്ക്ക് യു​എ​ഇ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ക്രി​സ്റ്റോ​ഫെ സാ​ക്കി​യ എ​ൽ കാ​സി​സ്, കാ​രി​സ് ഇ​ന്ത്യ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ അ​ഡ്വൈ​സ​ർ ആ​ർ​ച്ച്ബി​ഷ​പ് ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റ് നോ​ർ​ത്തേ​ൺ അ​റേ​ബ്യ വി​കാ​രി​യാ​ത്ത് ബി​ഷ​പ്പ് ആ​ൽ​ഡോ ബ​റാ​ദി,

സ​തേ​ൺ അ​റേ​ബ്യ വി​കാ​രി​യാ​ത്ത് ബി​ഷ​പ് പൗ​ലോ മാ​ര്ടി​നെ​ല്ലി, കാ​രി​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ അം​ഗ​ങ്ങ​ളാ​യ ഷെ​വ​ലി​യാ​ർ സി​റി​ൾ ജോ​ൺ, ആ​ൻ​ഡ്ര​സ് അ​രാ​ൻ​കോ, പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ റോ​ബ​ർ​ട്ട് കാ​ന്റ​ൺ, ഗ​ൾ​ഫ് ക​പ്പൂ​ച്ചി​ൻ കു​സ്‌​തോ​സ് റ​വ ഫാ ​മൈ​ക്കി​ൾ ഫെ​ർ​ണാ​ണ്ട​സ , യു​എ​ഇ കാ​രി​സ് കോ​ർ​ഡി​നേ​റ്റ​ർ ഡോ ​ജോ​സ​ഫ് ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പ്ര​സം​ഗ​ങ്ങ​ളു​ടെ ത​ത്സ​മ​യ മ​ല​യാ​ള പ​രി​ഭാ​ഷ ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ എ​ല്ലാ ഒ​രി​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ച്ചു​വ​രു​ന്ന​താ​യി സ​ഘാ​ട​ക​രാ​യ ഫാ. ​മൈ​ക്കി​ൾ ഫെ​ർ​ണാ​ണ്ട​സ്, ഫാ. ​വ​ർ​ഗീ​സ് കോ​ഴി​പ്പാ​ട​ൻ, ഡോ. ​ജോ​സ​ഫ് ലൂ​ക്കോ​സ്, ക്ലി​റ്റ്സ​ൺ ജോ​സ​ഫ്, എ​ഡ്‌​വേ​ഡ്‌ ജോ​സ​ഫ്, ആ​രോ​ഗ്യ രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.