പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്: രാ​ജീ​വ് ശ​ങ്ക​ര​ൻ മു​ഖ്യാ​തി​ഥി
Friday, November 24, 2023 12:54 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈറ്റ് സി​റ്റി: വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി കു​വൈ​റ്റ് നാ​ഷ​ണ​ൽ 13-ാമ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ൽ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും രി​സാ​ല അ​പ്ഡേ​റ്റ് എ​ഡി​റ്റ​റു​മാ​യ രാ​ജീ​വ് ശ​ങ്ക​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

പ്ര​വാ​സ ലോ​ക​ത്തെ ക​ലാ സാ​ഹി​ത്യ അ​ഭി​രു​ചി​ക​ളു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ൽ​കി സ​മൂ​ഹ​ത്തോ​ട് പ്ര​തി​ബ​ദ്ധ​ത​യു​ള്ള യു​വ​ത​യെ സൃ​ഷ്ടി​ക്കു​ക​യാ​ണ് സാ​ഹി​ത്യോ​ത്സ​വ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

യൂ​ണി​റ്റ്, സെ​ക്ട​ർ, സോ​ൺ ത​ല​ങ്ങ​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച മു​ന്നൂ​റോ​ളം പ്ര​തി​ഭ​ക​ൾ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും. ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ സാ​ഹി​ത്യോ​ത്സ​വ് പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​വാ​ദ​വും സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളും ന​ട​ക്കും.


വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ജീ​വ് ശ​ങ്ക​ര​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ സെ​ഷ​നു​ക​ളി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ദ്യ​ഭ്യാ​സ വ്യാ​പാ​ര രം​ഗ​ത്തെ പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.