അ​ബു​ദാ​ബി​ക്ക് ഉ​ത്സ​വ​ചാ​രു​ത പ​ക​രു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Friday, November 24, 2023 12:58 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​നു വെ​ള്ളി​യാ​ഴ്ച തി​രി തെ​ളി​യും. വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി 11 മ​ണി​വ​രെ​യാ​ണ് ഉ​ത്സ​വം. രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ത്സ​വ​ത്തി​ൽ വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ത​നി നാ​ട​ൻ ഭ​ക്ഷ​ണം, ശാ​സ്ത്ര​പ്ര​ദ​ർ​ശ​നം, പു​സ്ത​ക ശാ​ല​ക​ൾ, സൗ​ജ​ന്യ ഫ്ലൂ ​വാ​ക്സീ​ൻ കാ​ന്പ്, മെ​ഡി​ക്ക​ൽ കാ​ന്പ് എ​ന്നി​വ​യ്ക്കു പു​റ​മേ വ​ൻ വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും ഇ​വി​ടെ അ​വ​സ​ര​മു​ണ്ടാ​കും. ദി​വ​സേ​ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

പ്ര​വേ​ശ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​ത്ത് ഭാ​ഗ്യ​ശാ​ലി​ക്ക് അ​ൽ​മ​സൂ​ദ് ഓ​ട്ട​മൊ​ബീ​ൽ​സ് ന​ൽ​കു​ന്ന നി​സാ​ൻ സ​ണ്ണി കാ​ർ സ​മ്മാ​നി​ക്കു​മെ​ന്ന് സെ​ന്‍റ്ർ പ്ര​സി​ഡ​ന്‍റ് എ.​കെ. ബീ​രാ​ൻ കു​ട്ടി പ​റ​ഞ്ഞു. കൂ​ടാ​തെ 100 പേ​ർ​ക്ക് മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. മൂ​ന്ന് ദി​വ​സം നീ​ളു​ന്ന ഉ​ത്സ​വ​ത്തി​ൽ സി​നി​മ, സം​ഗീ​ത സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.


വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ഐ. ​വ​ർ​ഗീ​സ്, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് ത​റ​യി​ൽ, അ​ൽ​മ​സൂ​ദ്‌ ഓ​ട്ട​മൊ​ബീ​ൽ​സ് റീ​ട്ട​യ്‌​ൽ സെ​യി​ൽ​സ് മാ​നേ​ജ​ർ ഫി​റാ​സ് ഗാ​നം, അ​ഡ്വാ​ൻ​സ്‌​ഡ്‌ ട്രാ​വ​ൽ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ, എ​ൽ​എ​ൽ​എ​ച്ച് ഹോ​സ്പി​റ്റ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലോ​ണ ബ്രി​ന്ന​ർ, അ​ഹ​ല്യ ഗ്രൂ​പ്പ് ഓ​ഫ് ഫാ​ർ​മ​സീ​സ് മാ​നേ​ജ​ർ അ​ച്യു​ത് വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.