മിഡില്‍ ഈസ്റ്റ് വഴി പറക്കുമ്പോള്‍ വിമാനങ്ങളില്‍ ജിപിഎസ് തകരാര്‍; മുന്നറിയിപ്പുമായി ഡിജിസിഎ
Saturday, November 25, 2023 12:02 PM IST
ന്യൂ​ഡ​ല്‍​ഹി: മി​ഡി​ല്‍ ഈ​സ്റ്റി​ലെ ചി​ല ഭാ​ഗ​ത്ത് കൂ​ടി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ വി​മാ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് സി​ഗ്ന​ലു​ക​ള്‍ ന​ഷ്ട​മാ​കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് (ഡി​ജി​സി​എ) മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തു​മ്പോ​ള്‍ നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ അ​സാ​ധാ​ര​ണ​മാ​യ വ്യ​തി​യാ​നം കാ​ണി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു.

യാ​ത്രാ വി​മാ​ന​ങ്ങ​ളു​ടെ​യ​ട​ക്കം സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഡി​ജി​സി​എ​യു​ടെ നീ​ക്കം. ജി​പി​എ​സ് സി​ഗ്ന​ലു​ക​ളി​ല്‍ ഏ​തൊ​ക്കെ ത​ര​ത്തി​ലാ​ണ് വ്യ​തി​യാ​നം കാ​ണി​ക്കു​ന്ന​തെ​ന്നും പ്ര​തി​സ​ന്ധി നേ​രി​ട്ടാ​ല്‍ എ​ങ്ങ​നെ നേ​രി​ടാ​മെ​ന്നും ഡി​ജി​സി​എ​യു​ടെ അ​റി​യി​പ്പി​ലു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ ത​ക​രാ​റു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഇ​റാ​ന് സ​മീ​പം ഒ​ന്നി​ല​ധി​കം വാ​ണി​ജ്യ വി​മാ​ന​ങ്ങ​ള്‍​ക്ക് വ​ഴി​തെ​റ്റി​യി​രു​ന്നു. മാ​ത്ര​മ​ല്ല ഇ​റാ​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി​യി​ല്‍ ഒ​രു വി​മാ​നം അ​നു​മ​തി​യി​ല്ലാ​തെ എ​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. പ്ര​ഫ​ഷ​ണ​ല്‍ പൈ​ല​റ്റു​മാ​ര​ട​ക്കം നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

തെ​റ്റാ​യ ജി​പി​എ​സ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തോ​ടെ പോ​കാ​ന്‍ ഉ​ദ്ദേ​ശി​ച്ച റൂ​ട്ടി​ല്‍ നി​ന്നും വി​മാ​ന​ങ്ങ​ള്‍ വ​ഴി​തെ​റ്റി സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​റാ​നി​ലേ​യും അ​സ​ര്‍​ബൈ​ജാ​നി​ലേ​യും തി​ര​ക്കു​ള്ള വ്യോ​മ റൂ​ട്ടു​ക​ളി​ലാ​ണ് പ്ര​ശ്‌​നം കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

പ്ര​ദേ​ശ​ത്ത് സൈ​നി​ക ഇ​ല​ക്ട്രോ​ണി​ക് യു​ദ്ധ സം​വി​ധാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ജാ​മിം​ഗും സ്പൂ​ഫിം​ഗും സം​ഭ​വി​ക്കു​ന്ന​താ​ണോ എ​ന്ന​തി​ലും വ്യ​ക്ത​ത​യി​ല്ല.