കൊ​യ്ത്തു​ത്സ​വ​ത്തി​ന് ഒ​രു​ങ്ങി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക
Saturday, November 25, 2023 4:58 PM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഒ​രു​ക്കു​ന്ന കൊ​യ്ത്തു​ത്സ​വം ഞാ​യ​റാ​ഴ്ച മു​സ​ഫ മാ​ർ​ത്തോ​മ്മാ ദൈ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന കു​ർ​ബാ​ന​യോ​ടെ​യാ​ണ് തു​ട​ക്കം.

വി​ശ്വാ​സി​ക​ൾ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ വി​ഭ​വ​ങ്ങ​ൾ ദൈ​വാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് വി​ള​വെ​ടു​പ്പു​ത്സ​വ​ത്തി​നു ആ​രം​ഭം കു​റി​ക്കു​ക.

52 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യ​മാ​യ ‘ക്രി​സ്തു​വി​ൽ ഒ​ന്നാ​യി' എ​ന്ന വി​ഷ​യ​ത്തെ​യും യു​എ​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തേ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന ദൃ​ശ്യാ​വി​ഷ്ക്കാ​ര​ങ്ങ​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും വി​ളം​ബ​ര യാ​ത്ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ . ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​വി​കാ​രി റ​വ. അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജു പാ​പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

തു​ട​ർ​ന്ന് വി​ള​വെ​ടു​പ്പു​ത്സ​വ​ന​ഗ​രി​യി​ലെ ഭ​ക്ഷ​ണ ശാ​ല​ക​ൾ​ക്കു തു​ട​ക്ക​മാ​കും. കാ​ർ​ഷി​ക​ഗ്രാ​മ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഉ​ത്സ​വ​ന​ഗ​രി​യി​ൽ ത​ന​തു കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും രു​ചി​വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന 55 ഭ​ക്ഷ​ണ​ശാ​ല​ക​ളാ​വും തു​റ​ക്കു​ക.

യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ത​നി നാ​ട​ൻ ത​ട്ടു​ക​ട, അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, വി​നോ​ദ​മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​യ്ത്തു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ച്ച കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​കും.

ഫാ .​സേ​വ​റി​യോ​സ് തോ​മ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഹൃ​ദ​യ​രാ​ഗം എ​ന്ന സം​ഗീ​ത പ​രി​പാ​ടി മേ​ള​യ്ക്കു മാ​റ്റു കൂ​ട്ടും. ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ഒ​രു​ക്കു​ന്ന സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ, ല​ഘു ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട് .

കൊ​യ്ത്തു​ത്സ​വ​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​ലൂ​ടെ ഇ​ട​വ​ക വി​വി​ധ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് വി​കാ​രി റ​വ . ജി​ജു ജോ​സ​ഫ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

കൊ​യ്തു​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി 15 വി​വി​ധ ക​മ്മി​റ്റി​ക​ളി​ലാ​യി 350ൽ ​പ​രം സ​ന്ന​ദ്ധ​സേ​വ​ക​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

സ​ഹ​വി​കാ​രി റ​വ. അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ്, ട്ര​സ്റ്റി​മാ​രാ​യ ബി​ജു ടി.​മാ​ത്യു, ബി​ജു ഫി​ലി​പ്പ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷെ​റി​ൻ ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ നോ​ബി​ൾ സാം ​സൈ​മ​ൺ, ലി​ജോ ജോ​ൺ,ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.