ക്രി​ക്ക​റ്റ് കി​റ്റ് വി​ത​ര​ണം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ്
Wednesday, November 29, 2023 12:36 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്) ഫ​ർ​വാ​നി​യ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​യ​ൽ ട്രി​വി​ൻ​സ് ക്രി​ക്ക​റ്റ് ടീ​മി​ന് കി​റ്റ് വി​ത​ര​ണം ചെ​യ്തു.

അ​ബ്ബാ​സി​യ ഡെ​സേ​ർ​ട്ട് ല​യ​ൺ​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഡെ​സേ​ർ​ട്ട് ല​യ​ൺ​സ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി റോ​യ​ൽ ട്രി​വി​ൻ​സ് ടീം ​വി​ജ​യി​ച്ചി​രു​ന്നു.

ട്രാ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ. നി​സാം ക്രി​ക്ക​റ്റ് കി​റ്റ് ട്രാ​ക്ക് ഫ​ർ​വാ​നി​യ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും റോ​യ​ൽ ട്രി​വി​ൻ​സ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നു​മാ​യ മു​ഹ​മ്മ​ദ് ഷാ​യ്ക്ക് ന​ൽ​കി.

റോ​യ​ൽ ട്രി​വി​ൻ​സ് ടീ​മി​ന് തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ട്രാ​ക്കി​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യി എ.​എ.​നി​സാം പ​റ​ഞ്ഞു.

ട്രാ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​രാ​ഗം സു​രേ​ഷ്, എ.​മോ​ഹ​ന​കു​മാ​ർ, ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ.​ബൈ​ജു, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കെ.​ഒ.​അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ഫ​ർ​വാ​നി​യ യൂ​ണി​റ്റ് ക​ൺ​വീ​ന​ർ സി​യാ​ദ് അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​ത​വും ജോ.​ക​ൺ​വീ​ന​ർ അ​നൂ​ഫ്.​എ ന​ന്ദി​യും പ​റ​ഞ്ഞു.