അ​ലി ച​ള​വ​റ​യ്ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Thursday, November 30, 2023 4:22 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി ബ​ദി​യ ഏ​രി​യ, സൂ​ഖ് ഷാ​ബി​യ യൂ​ണി​റ്റ് അം​ഗം അ​ലി ച​ള​വ​റ​യ്ക്ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. 20 വ​ർ​ഷ​മാ​യി ബ​ദി​യ​യി​ലെ ഒ​രു ഫ​ർ​ണി​ച്ച​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ലി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ച​ള​വ​റ സ്വ​ദേ​ശി​യാ​ണ്.

കേ​ളി ബ​ദി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗം, സൂ​ഖ് ഷാ​ബി​യ യൂ​ണി​റ്റ് ട്ര​ഷ​റ​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ളി​യു​ടെ പൊ​തു പ​രി​പാ​ടി​ക​ളി​ൽ വോ​ള​ണ്ടി​യ​ർ സേ​വ​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

സൂ​ഖ് ഷാ​ബി​യ യൂ​ണി​റ്റ് പ​രി​ധി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഷാ​ബി​യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, ഏ​രി​യാ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ കി​ഷോ​ർ ഇ. ​നി​സാം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ്‌ ആ​റ്റി​ങ്ങ​ൽ, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് പാ​ല​ത്ത്, സ​ര​സ​ൻ, ജ​ർ​നെ​റ്റ് നെ​ൽ​സ​ൺ,

ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി. കെ.​എ​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗം ജ​യ​ൻ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ നി​സാം പ​ത്ത​നം​തി​ട്ട, യൂ​ണി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗം മ​ഹ​ബൂ​ബ് റ​ഹ്മാ​ൻ, ജ​യ​ൻ മ​ണ്ണ​ടി, മി​ഗ്ദാ​ദ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

അ​ലി​ക്കു​ള്ള യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് അ​ലി ച​ള​വ​റ ന​ന്ദി പ​റ​ഞ്ഞു.