കു​ദു - കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; റെ​യി​ൻ​ബോ​യും ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ
Sunday, December 3, 2023 11:47 AM IST
റി​യാ​ദ്: കു​ദു - കേ​ളി പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര മ​ത്സ​ര​ത്തോ​ടെ റെ​യി​ൻ​ബോ എ​ഫ്‌​സി​യും ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗ്രൂ​പ്പ് ബി​യി​ലെ കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് ലാ​ന്‍റെ​ൺ എ​ഫ്സി​യും ബ​ഞ്ച് മാ​ർ​ക്ക് ടെ​ക്‌​നോ​ള​ജി റോ​യ​ൽ ഫോ​ക്ക​സ് ലൈ​ൻ എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടി.

ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച മ​ത്സ​രം സെ​മി സാ​ധ്യ​ത​ക്കാ​യി ഇ​രു ടീ​മു​ക​ൾ​ക്കും അ​ടു​ത്ത മ​ത്സ​രം നി​ർണാ​യ​ക​മാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ലാ​ന്‍റെ​ൺ എ​ഫ്സി​യു​ടെ വി​ഷ്ണു വ​ർ​മ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി റ​സാ​ഖ്, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ലീ​പി​ൻ പ​ശു​പ​തി, ടെ​ക്‌​നി​ക്ക​ൽ ക​മ്മ​റ്റി അം​ഗം ഇം​തി​യാ​സ്‌, റി​ഫാ വൈ​സ് പ്ര​സി​ഡ​ന്റ് ബ​ഷീ​ർ കാ​ര​ന്തൂ​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

റോ​മാ കാ​സ്‌​ലെ ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി വാ​ഴ​ക്കാ​ടും മി​ഡി ഈ​സ്റ്റ് ഫു​ഡ് പ്രോ​ഡ​ക്റ്റ് ആ​ൻ​ഡ് ഇ​മാ​ദ് യൂ​ണി​ഫോം റെ​യി​ൻ​ബോ എ​ഫ്സി​യും മാ​റ്റു​ര​ച്ച ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് റെ​യി​ൻ​ബോ എ​ഫ്സി വി​ജ​യി​ച്ചു.

ആ​റാം മി​നി​റ്റി​ൽ സ​ലീ​ലും 29-ാം മി​നി​റ്റി​ൽ ഷൈ​ജു​വും ക​ളി അ​വ​സാ​നി​ക്കാ​ൻ ഒ​രു മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ൾ ദി​ൽ​ഷാ​ദും റെ​യി​ൻ​ബോ​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യു​ടെ എ​ട്ടാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ സ​ഫു​ർ ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ഇ​തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ നി​ന്നും ഏ​ഴ് പോ​യി​ന്‍റ് നേ​ടി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി റെ​യി​ൻ​ബോ​യും ആ​റ് പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നാ​ക്കാ​രാ​യി ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റെ​യി​ൻ​ബോ​യ​യു​ടെ ഷൈ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ണ്ടാ​മ​ത്തെ ക​ളി​യി​ൽ ജെ​സ്കോ പൈ​പ്പ് എം​ഡി ബാ​ബു വ​ഞ്ചി​പ്പു​ര കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഹാ​ഷിം കു​ന്ന​ത്ത​റ, ബി​ജു താ​യം​മ്പ​ത്ത്, ഫു​ഡ് ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ൻ​സാ​രി, വോ​ള​ണ്ടി​യ​ർ വൈ​സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ അ​ലി പ​ട്ടാ​മ്പി, ബി​ജു, സ്റ്റോ​ർ മാ​നേ​ജ​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

സൗ​ദി റ​ഫ​റി പാ​ന​ലി​ലെ അ​ലി അ​ൽ ഖ​ഹ​ത്താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​ഫ​റി പാ​ന​ൽ ക​ളി നി​യ​ന്ത്രി​ച്ചു.