നി​ര​ന്ത​ര​മാ​യ പ്ര​ചോ​ദ​നം ക​ര്‍​മ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്‌​ടി​ക്കും: അ​ബ്ബാ​സ് ബീ​ഗം
Tuesday, August 27, 2024 2:54 PM IST
ദോ​ഹ: കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും പ്ര​ചോ​ദ​നം പ്ര​ധാ​ന​മാ​ണെ​ന്നും നി​ര​ന്ത​ര​മാ​യ പ്ര​ചോ​ദ​നം ക​ര്‍​മ രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്‌​ടി​ക്കു​മെ​ന്നും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം.

പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​നാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക പ​ര​മ്പ​ര കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പ​ബ്ലി​ക് ലൈ​ബ്ര​റി​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​ര​ക്ക് പി​ടി​ച്ച ജീ​വി​ത​യാ​ത്ര​യി​ല്‍ പ​ല​പ്പോ​ഴും വാ​യ​ന പ​രി​മി​ത​പ്പെ​ടു​ക​യാ​ണെ​ന്നും ഏ​ത് പ്രാ​യ​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ച​രി​ത്ര ക​ഥ​ക​ളും പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഉ​ദ്ധ​ര​ണി​ക​ളും ഉ​ള്‍​കൊ​ള്ളു​ന്ന വി​ജ​യ മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക പ​ര​മ്പ​ര വാ​യ​ന സം​സ്‌​കാ​രം പു​ന​ര്‍​ജീ​വി​പ്പി​ക്കു​വാ​ന്‍ സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​എ​ഇ കെ​എം​സി​സി ട്ര​ഷ​റ​റും ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ നി​സാ​ര്‍ ത​ള​ങ്ക​ര, ഖ​ത്ത​ര്‍ കെ​എം​സി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര, ഖ​ത്ത​ര്‍ കെ​എം​സി​സി കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലു​ഖ്മാ​ന്‍ ത​ള​ങ്ക​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


പ്ര​മു​ഖ സം​രം​ഭ​ക​നും ഖ​ത്ത​ര്‍ കെ​എം​സി​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പ​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി​ക​ള്‍​ക്ക് വി​ജ​യ മ​ന്ത്ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​റ് വാ​ല്യ​ങ്ങ​ളാ​യു​ള്ള വി​ജ​യ​മ​ന്ത്രം യു​വാ​ക്ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും ഒ​രു പോ​ലെ പ്ര​ചോ​ദ​ന​മു​ണ്ടാ​ക്കു​ന്ന ഗ്ര​ന്ഥ​മാ​ണെ​ന്ന് ഡോ.​എം.​പി. ഷാ​ഫി ഹാ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് കാ​ല​ത്ത് ച​ല​ചി​ത്ര ന​ട​നും അ​ധ്യാ​പ​ക​നു​മാ​യ ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ അ​നു​ഗ്ര​ഹീ​ത ശ​ബ്ദ​ത്തി​ല്‍ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചേ​റ്റി​യ പോ​ഡ്കാ​സ്റ്റാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ പു​സ്ത​ക പ​ര​മ്പ​ര​യാ​യ​തെ​ന്നും പ​ര​മ്പ​ര​യി​ലെ ഏ​ഴാം ഭാ​ഗം ന​വം​ബ​റി​ല്‍ ഷാ​ര്‍​ജ​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്നും അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലേ​യും പ്ര​ധാ​ന പ​ബ്ലി​ക് ലൈ​ബ്ര​റി​ക​ള്‍​ക്ക് പു​സ്ത​കം ല​ഭ്യ​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ര്‍. ഷാ​ഫി എ.​നെ​ല്ലി​ക്കു​ന്ന് സ്വാ​ഗ​ത​വും അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.