യ​ഥാ​ർ​ഥ ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന് പു​റ​ത്ത്: ന​വ്യ നാ​യ​ർ
Saturday, September 14, 2024 1:17 PM IST
അനിൽ സി.ഇടിക്കുള
അ​ബു​ദാ​ബി: മ​ല​യാ​ളി​യു​ടെ യാ​ഥാ​ർ​ഥ ഓ​ണാ​ഘോ​ഷം കേ​ര​ള​ത്തി​ന് പു​റ​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ക്രി​സ്മ​സ് വ​രെ​നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ര​മ്പ​ര ഗ​ൾ​ഫി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണെ​ന്നും പ്ര​ശ​സ്ത സി​നി​മാ​താ​രം ന​വ്യാ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ഘോ​ഷ​ങ്ങ​ൾ ന​മ്മു​ടെ മ​ന​സി​ന് എ​ന്നും സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. പ്ര​വാ​സ​ത്തി​ന്‍റെ ആ​കു​ല​ത​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ത​രം സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​ൽ മ​ല​യാ​ളി സ​മാ​ജ​ത്തെ​പ്പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ വ​ള​രെ വ​ലു​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​വും ലു​ലു കാ​പ്പി​റ്റ​ൽ മാ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ത്ത​പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പൂ​ക്ക​ള മ​ത്സ​ര​വും മെ​ഗാ പൂ​ക്ക​ള​വും ജ​ന​ബാ​ഹു​ല്യം കൊ​ണ്ടും പൂ​ക്ക​ള​ങ്ങ​ളി​ലെ വൈ​വി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

30 പൂ​ക്ക​ള​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. 3000 ദി​ർ​ഹ​ത്തി​ന്‍റെ ഒ​ന്നാം സ​മ്മാ​നം തേ​ജ​സ്വി​നി പ്ര​ഭാ​ക​ർ, അ​ബ്ദു​ൽ ക​ലാം, ബി​ന്നി ടോം ​എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സ്വ​ന്ത​മാ​ക്കി. 2000 ദി​ർ​ഹ​ത്തി​ന്‍റെ ര​ണ്ടാം സ​മ്മാ​നം ബി​ന്ദു സേ​വ്യ​ർ, ജോ​ണി ജോ​സ​ഫ്, അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സ്വ​ന്ത​മാ​ക്കി.

1000 ദി​ർ​ഹ​ത്തി​ന്‍റെ മൂ​ന്നാം സ​മ്മാ​നം വി​ജീ​ഷ്, വി​നീ​ഷ്, ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ന​വ്യാ നാ​യ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മു​ന്നൂ​റ് കി​ലോ പൂ​വും നൂ​റ് കി​ലോ തേ​ങ്ങാ​പ്പൊ​ടി​യും ഉ​പ​യോ​ഗി​ച്ച് 100 പേ​ർ എ​ട്ട് മ​ണി​ക്കൂ​ർ കൊ​ണ്ട് നി​ർ​മി​ച്ച 25 മീ​റ്റ​ർ ചു​റ്റ​ള​വു​ള്ള മെ​ഗാ​പൂ​ക്ക​ളം ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

ക​ഴി​ഞ്ഞ ഓ​ണ​സീ​സ​ണി​ലും ലു​ലു​വും സ​മാ​ജ​വും ചേ​ർ​ന്ന് നി​ർ​മി​ച്ച പൂ​ക്ക​ള​മാ​യി​രു​ന്നു മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക്ക​ളം. ഇ​ത്ത​വ​ണ​ത്തേ​ത് അ​തി​ലും വ​ലി​യ പൂ​ക്ക​ള​മാ​ണ്. സ​മാ​ജം അം​ഗം ആ​ർ​ട്ടി​സ്റ്റ് സ​ലിം രൂ​പ​ക​ല്പ​ന ചെ​യ്താ​താ​ണ് ഈ ​പൂ​ക്ക​ളം.



സ​മാ​ജം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ക​യ​ന​യി​ൽ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ടി.​പി. അ​ബൂ​ബ​ക്ക​ർ, റീ​ജി​യ​ണ​ൽ ഡ​യ​റ​ക്‌​ട​ർ പി.​വി. അ​ജ​യ​കു​മാ​ർ, റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഷാ​ജി​ത്,


ലു​ലു കാ​പ്പി​റ്റ​ൽ മാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ ബാ​ല​കൃ​ഷ്ണ​ൻ, ഡെ​പ്യു​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ബി. ലി​ബി​ൻ, സ​മാ​ജം വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷ​ഹ​നാ മു​ജീ​ബ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ സൂ​ര്യ അ​ഷ​ർ ലാ​ൽ, രാ​ജ​ല​ക്ഷ്മി സ​ജീ​വ്, അ​മൃ​ത അ​ജി​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ത്യ സു​ജി​ത്(​ആ​ർ​ജെ), സ​മാ​ജം ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബി​ജു​വാ​ര്യ​ർ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മാ​ജം ട്ര​ഷ​റ​ർ അ​ജാ​സ് അ​പ്പാ​ട​ത്ത്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സാ​ബു അ​ഗ​സ്റ്റി​ൻ, മ​നു കൈ​ന​ക​രി, റ​ഷീ​ദ് കാ​ഞ്ഞി​ര​ത്തി​ൽ, ടോ​മി​ച്ച​ൻ വ​ർ​ക്കി, ഗോ​പ​കു​മാ​ർ, ടി.​ഡി. അ​നി​ൽ കു​മാ​ർ, ഷാ​ജ​ഹാ​ൻ ഹൈ​ദ​ർ അ​ലി, വോ​ള​ന്‍റീ​ർ ക്യാ​പ്റ്റ​ൻ സാ​ജ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.



വി​സ്മ​യ​മാ​യി മെ​ഗാ പൂ​ക്ക​ളം

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജ​വും ലു​ലു കാ​പ്പി​റ്റ​ൽ മാ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ത്ത​പൂ​ക്ക​ള മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട്ട മെ​ഗാ​പൂ​ക്ക​ളം ക​ണി​ക​ൾ​ക്ക് വി​സ്മ​യ​മാ​യി മാ​റി. മു​ന്നൂ​റ് കി​ലോ പൂ​വും നൂ​റ് കി​ലോ തേ​ങ്ങാ​പ്പൊ​ടി​യും ഉ​പ​യോ​ഗി​ച്ച് 100 പേ​ർ എ​ട്ട് മ​ണി​ക്കൂ​ർ കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ് ഇ​രു​പ​ത്ത​ഞ്ച് മീ​റ്റ​ർ ചു​റ്റ​ള​വു​ള്ള മെ​ഗാ​പൂ​ക്ക​ളം.

സ​മാ​ജം അം​ഗം ആ​ർ​ട്ടി​സ്റ്റ് സ​ലിം രൂ​പ​ക​ല്പ​ന​ചെ​യ്താ​താ​ണ് ഈ ​പൂ​ക്ക​ളം. സ​മാ​ജം അം​ഗ​ങ്ങ​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന ഒ​രു സം​ഘം ക​ലാ​കാ​ര​ന്മാ​രു​ടെ എ​ട്ട് മ​ണി​ക്കൂ​റു​ള്ള പ​രി​ശ്ര​മ​മാ​ണ് പൂ​ക്ക​ളം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.



വൈ​കി​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ച്ച് അ​ർ​ധ​രാ​ത്രി​യോ​ടെ പൂ​ക്ക​ളം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ, അ​തി​ട്ട​വ​ർ അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല, ലേ​ഖ​ല​യി​ലെ ഈ ​ഓ​ണ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പൂ​ക്ക​ള​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലാ​ണ് ത​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യ​തെ​ന്ന്.

നാ​ട്ടി​ൽ നി​ന്നും ലു​ലു നേ​രി​ട്ടെ​ത്തി​ച്ച പൂ​ക്ക​ളാ​ണ് പൂ​ർ​ണ്ണ​മാ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് ഉ​പ​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഓ​ണ​ക്കാ​ല​ത്ത് ഇ​വി​ടെ ഇ​ട്ട് പൂ​ക്ക​ള​മാ​യി​രു​ന്നു മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പൂ​ക​ളം. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തേ​ത്‌ അ​തി​ലും വ​ലു​താ​ണെ​ന്ന പ്ര​ത്യേ​ക​യും ഉ​ണ്ട്.